SignIn
Kerala Kaumudi Online
Saturday, 27 July 2024 9.15 AM IST

സമ്മേളനത്തിന് ഡ്യൂട്ടി ലീവ് തരാം ക്ളസ്റ്റർ മുടക്കരുത്

p

തിരുവനന്തപുരം: കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ധ്യാപകർക്ക് രണ്ട് ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ച് ഉത്തരവിറക്കിയ പൊതുവിദ്യാഭ്യാസ വകുപ്പ് ,ഒരു സമ്മേളന ദിവസത്തെ ക്ളസ്റ്ററിൽ പങ്കെടുക്കാത്ത അദ്ധ്യാപകർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകി അടുത്ത ഉത്തരവിറക്കി. സംസ്ഥാന സമ്മേളനം നാളെ മുതൽ 17 വരെ തൊടുപുഴയിൽ നടക്കാനിരിക്കെ 17 ന് നടക്കുന്ന ക്ളസ്റ്റർ യോഗത്തിൽ നിന്ന് വിട്ടുനിന്നാലാണ് നടപടി.

മൂന്ന് മാസം മുൻപ് തീരുമാനിച്ച സമ്മേളനത്തിനിടെ ക്ളസ്റ്റർ പരിശീലനം സംഘടിപ്പിച്ചത് മന:പൂർവമാണെന്ന് അദ്ധ്യാപകർ പറയുന്നു. കഴിഞ്ഞ ക്ളസ്റ്ററിൽ ഹാജർ കുറഞ്ഞതിന്റെ പേരിൽ വകുപ്പ് സംഘടിപ്പിച്ച പ്രത്യേക ക്ളസ്റ്ററാണിത്.

സമ്മേളനത്തിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ച് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടറുടെ ഉത്തരവ് വന്നത് ഫെബ്രുവരി ആറിനാണ്.. ഈ ഉത്തരവ് നിലനിൽക്കെയാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ 17 ന്റെ പ്രത്യേക ക്ളസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകർക്കെതിരെ കെ.ഇ.ആർ ചട്ടപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്‌ടർമാർക്ക് നിർദ്ദേശം നൽകി പുതിയ ഉത്തരവിറക്കിയത്. ക്ളസ്റ്റർ പരിശീലനം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് കെ.പി.എസ്.ടി.എ പ്രസിഡന്റ് കെ.അബ്‌ദുൾ മജീദ്,​ ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ,​ ട്രഷറർ വട്ടപ്പാറ അനിൽകുമാർ എന്നിവർ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CLUSTER MEETING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.