വണ്ടൂർ: വണ്ടൂർ ഏമങ്ങാട് അംഗനവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നു. അംഗനവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.അജ്മൽ നിർവഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് 20 ലക്ഷം വിനിയോഗിച്ചാണ് അംഗനവാടി കെട്ടിടം നിർമ്മിക്കുന്നത്. വാർഡ് മെമ്പർ വി.എം.സീന അദ്ധ്യക്ഷത വഹിച്ചു. സലാം എമങ്ങാട്, അരിമ്പ്ര ഉണ്ണികൃഷ്ണൻ, പി.ഖാലിദ്, പി.അയ്യൂബ്, അംഗനവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |