തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് അപകടത്തില്‍ മരിച്ചു. ലോറിയില്‍ നിന്ന് പാറകഷ്ണം വീണാണ് പശ്ചിമ ബംഗാള്‍ സ്വദേശി സാഹിദുള്‍ ഹഖ് (34) ആണ് അപകടത്തില്‍ മരിച്ചത്.
വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഒരു കരിങ്കല്‍ ക്വാറിയിലാണ് അപകടം സംഭവിച്ചത്. ക്വാറിയില്‍ പൊട്ടിച്ച പാറ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ തൊഴിലാളിയെ ഉടന്‍ തന്നെ വെഞ്ഞാറമുട് ഗോകുലം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ വെഞ്ഞാറമുട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മരിച്ച സാഹിദുള്‍ ഹഖിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബംഗാളിലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |