തിരുവനന്തപുരം: കോഴ്സുകൾ കാലോചിതമായി പരിഷ്കരിക്കുന്നതിനായി സംസ്ഥാനം സ്വന്തം നിലയിൽ ഐ.ടി.ഐ കോഴ്സുകൾ തുടങ്ങുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭ ചോദ്യോത്തരവേളയിൽ പറഞ്ഞു. കേരള മോഡൽ ഐ.ടി.ഐ എന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ഐ.ടി.ഐകളിൽ നിലവിലുള്ള പല കോഴ്സുകളും കാലഹരണപ്പെട്ടതാണ്. കോഴ്സുകളും പരീക്ഷകളും നടത്തുന്നത് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായതിനാൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് പുതിയ കോഴ്സുകൾ സ്വന്തം നിലയ്ക്ക് പരിഷ്കരിക്കുന്നതിനായി വ്യവസായ വകുപ്പുമായി ചേർന്ന് ആലോചിക്കുന്നത്. സംസ്ഥാനത്തെ 50 വർഷം പഴക്കമുള്ള 10 ഐ.ടി.ഐകൾ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |