SignIn
Kerala Kaumudi Online
Saturday, 27 July 2024 9.28 AM IST

ഇ-വാളിൽ പോര് കടുക്കും തയ്യാറെടുപ്പിൽ സൈബർ പോരാളികൾ

social-media

മലപ്പുറം: പരമ്പരാഗത പ്രചാരണ പ്രവർത്തനങ്ങൾക്കൊപ്പം സംസ്ഥാനത്ത് സോഷ്യൽ മീഡിയയിലൂടെയും ലോക്സഭാ തിരഞ്ഞെടുപ്പ് പോര് കനപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ. ന്യൂജെൻ വോട്ടർമാരെ അടക്കം പാട്ടിലാക്കാൻ ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലും ഉൾപ്പെടെ പ്രത്യേക ക്യാമ്പയിൻ നടത്തും. വാട്സാപ്പിലൂടെയും സന്ദേശങ്ങൾ കൈമാറും. എതിരാളികളുടെ ആരോപണങ്ങളെ വസ്തുതകളും കണക്കും നിരത്തി പ്രതിരോധിക്കും. പ്രചാരണം കൊഴുപ്പിക്കാൻ പ്രൊഫഷണൽ ടീമുകളുടെ സഹായവും തേടും.

ബി.ജെ.പി

പടയൊരുക്കത്തിൽ ബി.ജെ.പിയാണ് ഇപ്പോൾ മുന്നിൽ. 20,000 ബൂത്തുകളിൽ സോഷ്യൽ മീഡിയ കൺവീനറെ നിയോഗിച്ചു. നിയോജക മണ്ഡലങ്ങളിൽ അഞ്ചും ലോക്‌സഭാ മണ്ഡലത്തിൽ പത്തും പേരടങ്ങുന്ന ടീമും സജ്ജമാക്കി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിങ്ങനെ നാല് സോണുകളാക്കി പ്രത്യേക ടീമുമുണ്ട്. ഇവർ സ്റ്റേറ്റ് ടീം തയ്യാറാക്കുന്ന കണ്ടന്റുകൾ പാർട്ടി ഗ്രൂപ്പുകളിലേക്ക് കൈമാറി പ്രചാരണം ഉറപ്പാക്കും. മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളും പ്രചരിപ്പിക്കും.

സി.പി.എം

ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഏറെ മുന്നിലുള്ള സി.പി.എം നിലവിലുള്ള സൈബർ പോരാളികളുടെ മൂർച്ചകൂട്ടും. എല്ലാ ബൂത്തിലും ഒരുപ്രവർത്തകനെങ്കിലും ഐ.ടി പരിശീലനം ഉറപ്പാക്കും. യുവജന, പ്രവാസി സംഘടനകളാവും സോഷ്യൽമീഡിയ പ്രചാരണത്തിന്റെ നെടുംതൂൺ. ഓരോ പ്രദേശത്തേയും പ്രധാന വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവപ്രവർത്തകരുടെ സാന്നിദ്ധ്യം ഉറപ്പാക്കും. സർക്കാരിനും പാർട്ടിക്കുമെതിരായ വിമർശനങ്ങളെ പ്രതിരോധിക്കും. സ‌ർക്കാരിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടും.

കോൺഗ്രസ്

കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന് കീഴിൽ 25 പേരടങ്ങുന്ന സ്റ്റേറ്റ് ടീമിനെ സജ്ജമാക്കി. ഓരോ വാർഡിലും മൂന്നുപേ‌രെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. ജില്ലാ, നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള സോഷ്യൽ മീഡിയ ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം ലോക്‌സഭ മണ്ഡലത്തിലും രൂപീകരിക്കും. പാർട്ടിയുടെ റിസർച്ച് ആന്റ് പോളിസി വിഭാഗവുമായി സഹകരിച്ച് മികച്ച കണ്ടന്റുകൾ തയ്യാറാക്കും. സിറ്റിംഗ് എം.പിമാ‌ർക്കെതിരായ നെഗറ്റീവ് ക്യാമ്പയിനുകളെ വസ്തുതകൾ ഉയർത്തിക്കാട്ടി പ്രതിരോധിക്കും. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടും.

സോഷ്യൽ മീഡിയ ഫോളോവേഴ്സ്

ഫേസ്ബുക്ക്

സി.പി.എം...................... 7,66,000

കോൺഗ്രസ്................. 3,33,000

ബി.ജെ.പി...................... 7,37,000

ഇൻസ്റ്റഗ്രാം

സി.പി.എം.......................3,24,000

കോൺഗ്രസ്................. 1,36,000

ബി.ജെ.പി...................... 65,900

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.