കൊച്ചി: ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപകരുടെ പണമൊഴുക്ക് കുത്തനെ കൂടുന്നു. ജനുവരിയിൽ ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 37 ശതമാനം ഉയർന്ന് 20,634 കോടി രൂപയിലെത്തി. കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾക്കുള്ള നികുതി ഇളവുകൾ സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വന്നതോടെയാണ് ബദൽ നിക്ഷേപമെന്ന നിലയിൽ ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകളുടെ ജനപ്രീതി ഉയരുന്നത്. പ്രിൽ മുതൽ ജനുവരി വരെയുള്ള പത്ത് മാസങ്ങളിൽ ഹൈബ്രിഡ് ഫണ്ടുകളിൽ 1.21 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്.
അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകളനുസരിച്ച് ഡിസംബറിൽ ഹൈബ്രിഡ് ഫണ്ടുകളിലെ നിക്ഷേപം 15,009 കോടി രൂപയാണ്. ആർബിട്രേജ് ഫണ്ടുകളിലേക്കും മൾട്ടി അസറ്റ് ഫണ്ടുകളിലേക്കുമാണ് കഴിഞ്ഞ മാസം ഏറ്റവുമധികം നിക്ഷേപമെത്തിയത്.
ഹൈബ്രിഡ് ഫണ്ടുകൾ
ഓഹരികൾ, കടപ്പത്രങ്ങൾ എന്നിവയിലും ചിലസമയങ്ങളിൽ സ്വർണത്തിലും സംയോജിതമായി നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഹൈബ്രിഡ് ഫണ്ടുകൾ എന്നറിയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |