SignIn
Kerala Kaumudi Online
Saturday, 27 July 2024 9.57 AM IST

ഗർഭം ധരിക്കാൻ മാത്രം പുരുഷന്മാരെ തേടി സ്ത്രീകൾ കൂട്ടത്തോടെ ഇവിടെ എത്തും,​ ഇന്ത്യയിലെ ഈ സ്ഥലത്തിന്റെ പ്രത്യേകതയിതാണ്

d

പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരികളെ ആകർഷിക്കുകയും പ്രതിവർഷം അരദശലക്ഷത്തിലധികം പേർ എത്തുകയും ചെയ്യുന്ന സ്ഥലമാണ് ലഡാക്ക്. പ്രശാന്ത സുന്ദരമായ തടാകങ്ങൾ,​ വിശാലമായ തണുപ്പിന്റെ കരിമ്പ‌ടം പുതച്ച മരുഭൂമികൾ,​ പുരാതന ബുദ്ധവിഹാരങ്ങൾ എന്നിവ ലഡാക്കിന്റെ ആകർഷകമായ സവിശേഷതകളിൽ ചിലതു മാത്രമാണ്. ഇതിൽ നിന്ന് വ്യതിരിക്തവും ശ്രദ്ധേയവുമായ ഒരു കാര്യത്തിലും ലഡാക്ക് ഇടം നേടിയിട്ടുണ്ട്. ഗർഭകാല വിനോദസഞ്ചാരം. കേൾക്കുമ്പോൾ കൗതുകം തോന്നുന്ന ഈ വിനോദസഞ്ചാരം എന്താണെന്നറിയാമോ. ലഡാക്കിലെ പുരുഷൻമാരിൽ നിന്ന് ഗർഭവതികളാകാൻ ആഗ്രഹിച്ച് വിവിധ രാജ്യങ്ങളിൽ നിന്ന് ഇപ്പോഴും സ്ത്രീകൾ ലഡാക്കിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കേൾക്കുമ്പോൾ ആദ്യമൊന്നും വിശ്വസിക്കാൻ കഴിയില്ലെങ്കിലും സംഭവം സത്യമാണ്. എന്താണ് ഇവിടെയുള്ള പുരുഷൻമാരിൽ നിന്ന് ഗർഭം ധരിക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നത്. അതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. ലഡാക്കിലെ ഉയർന്ന പർവത നിരകളിൽ സിന്ധുനദീയുടെ തീരത്ത് നിയന്ത്രണ രേഖയോട് ചേർന്ന് സ്ഥിതിതി ചെയ്യുന്ന ചില ഹിമാലയൻ ഗ്രാമങ്ങളുണ്ട്. ഈ ഗ്രാമങ്ങൾ ബ്രോക്സ ഗോത്രത്തിന്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു.ബ്രോക്സ ഗോത്രത്തിൽ പെട്ടവർ ആര്യവംശത്തിൽ പെട്ടവരെന്നാണ് വിശ്വസിക്കപ്പെടുന്നത്. വെളുത്തനിറവും നീലക്കണ്ണുകളും സ്വർണനിറവുമുള്ള മുടിയുമാണ് ടിപ്പിക്കൽ ആര്യൻമാരുടെ രൂപം. ഇത്തരം വിഭാഗക്കാരായ ബ്രോക്സ ഗോത്രം ഇപ്പോൾ ലഡാക്കിൽ മാത്രമാണുള്ളത്. അലക്സാണ്ടർ ചക്രവർത്തിയുടെ സൈന്യവുമായി ബന്ധമുള്ള ഇവർ ശുദ്ധരക്തമുള്ള ആര്യൻമാർ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇവരിൽ നിന്ന് കുഞ്ഞുങ്ങൾ ഉണ്ടാകാൻ വേണ്ടിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പല സ്ത്രീകളും എത്തുന്നത്. ആര്യരക്തത്തോടും സ്വഭാവത്തോടും രൂപത്തോടും കൂടി കുട്ടികളെ നേടുക എന്നത് മാത്രമാണ് ഈ വരവിന്റെ ലക്ഷ്യം. ഈ പ്രദേശത്തിത് ഇപ്പോലൊരു ബിസിനസ്സായി വളർന്നുകഴിഞ്ഞു.

ആര്യൻമാരുടെ എല്ലാ സ്വഭാവ വിശേഷങ്ങളും രൂപസാദൃശ്യവുമുള്ള ഇവർക്ക് അവരുടേതായ പ്രത്യേക ജീവിത രീതികളുമുണ്ട്. ഈ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് മറ്റു സമുദായത്തിൽ നിന്ന് വിവാഹം കഴിക്കാൻ അനുമതിയില്ല. അഥവാ ഏതെങ്കിലും സ്ത്രീകൾ ആര്യൻമാരല്ലാത്തവരെ വിവാഹം ചെയ്താൽ ഇവരെ വീണ്ടും ആര്യസമുദായത്തിലേക്ക് ചേർക്കാറില്ല.

അതേസമയം ബ്രോക്പ സമൂഹം യഥാർത്ഥത്തിൽ ആര്യന്മാരുടെ പിന്മുറക്കാരാണോ? വാക്കാലുള്ള ആഖ്യാനങ്ങൾ, നാടോടിക്കഥകൾ, കെട്ടുകഥകൾ എന്നിവയിൽ ഈ വാദത്തെ ആധികാരികമാക്കാൻ വ്യക്തമായ തെളിവുകളൊന്നുമില്ല. അവരുടെ അവകാശവാദങ്ങൾ സാധൂകരിക്കാൻ ഡിഎൻഎയോ ജനിതക പരിശോധനയോ നടത്തിയിട്ടുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAUTHUKAM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.