ബാങ്കോക്ക്: തായ്‌ലൻഡ് മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനവത്രയ്ക്ക് പരോൾ. പ്രധാനമന്ത്രിയായിരിക്കെയുള്ള അഴിമതി, അധികാര ദുർവിനിയോഗ കുറ്റങ്ങൾക്ക് ഒരു വർഷം ജയിൽ ശിക്ഷ ലഭിച്ച ഷിനവത്ര ആരോഗ്യ പ്രശ്നങ്ങൾ മൂലം ബാങ്കോക്കിലെ പൊലീസ് ഹോസ്പിറ്റലിൽ തുടരുകയായിരുന്നു.
15 വർഷത്തെ പ്രവാസത്തിന് ശേഷം കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യത്ത് തിരിച്ചെത്തിയ ഉടൻ 74 കാരനായ ഷിനവത്ര ജയിലിലാവുകയായിരുന്നു. ജയിലിലായ ദിവസം രാത്രി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഷിനവത്രയെ ആശുപത്രിയിലേക്ക് മാറ്റി. എട്ട് വർഷത്തെ ജയിൽ ശിക്ഷയാണ് സുപ്രീംകോടതി വിധിച്ചിരുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ മാപ്പപേക്ഷ പരിഗണിച്ച് തായ്‌ലൻഡ് രാജാവ് വജീറലോംഗ്‌കോൺ ശിക്ഷ ഒരു വർഷമാക്കി കുറച്ചു. അതേസമയം, ഷിനവത്രയെ പോലെ രാജ്യത്തെ സമ്പന്നർക്കും ശക്തർക്കും പ്രത്യേക പരിഗണന നൽകുന്നെന്ന് കാട്ടി വിമർശനങ്ങൾ ഉയരുന്നുണ്ട്. 2001ൽ തായ്‌ലൻഡ് പ്രധാനമന്ത്രിയായിരുന്ന ഷിനവത്ര 2006ലെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |