SignIn
Kerala Kaumudi Online
Saturday, 27 July 2024 1.10 PM IST

തൂക്കത്തിനിടെ പത്ത് മാസം പ്രായമുള്ള കുഞ്ഞ് താഴെവീണ സംഭവം; തൂക്കക്കാരനെ പ്രതിചേർത്ത് പൊലീസ് സ്വമേധയാ കേസെടുത്തു

garudan-thookkamc

പത്തനംതിട്ട: തൂക്ക വഴിപാടിനിടെ പത്ത് മാസം പ്രായമുള്ള കുഞ്ഞ് താഴെവീണ് പരിക്കേറ്റ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് അടൂർ പൊലീസ്. തൂക്കവില്ലിലെ തൂക്കക്കാരനായ അടൂർ സ്വദേശി സിനുവിനെതിരെയാണ് കേസ്. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞ് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആർ.

കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പത്തനംതിട്ടയിലെ ഏറെ പ്രസിദ്ധമായ ഏഴാംകുളം ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനിടെയാണ് കുഞ്ഞ് നിലത്ത് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച കുഞ്ഞ് ഇപ്പോഴും ചികിത്സയിലാണ്. ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ആചാരം നടത്തുന്നു എന്ന പേരിൽ വിമർശനങ്ങൾ ഉയരുകയാണ്. സംഭവത്തിൽ ജില്ലാ ശിശു സംരക്ഷണ സമിതിയോട് നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ഇന്നലെ നിർദേശം നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POLICE, CASE, ARREST, TEN MONTH OLD BABY, FELL GROUND, GARUDAN THOOKKAM, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.