ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ കൊടിയേറും. നാളെ രാവിലെ ഏഴിന് ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി നടക്കും. വൈകിട്ട് മൂന്നിനാണ് ആനയോട്ടം. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഉത്സവച്ചടങ്ങുകൾക്കായുള്ള ഭക്തിനിർഭരമായ ആചാര്യവരണവും മുളയറയിൽ മുളയിടൽ ചടങ്ങും നടക്കും. രാത്രി കുംഭത്തിലെ പൂയം നക്ഷത്രത്തിൽ ധ്വജസ്തംഭത്തിൽ ക്ഷേത്രം തന്ത്രി കൊടിയേറ്റുന്നതോടെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമാകും. അത്താഴപൂജയ്ക്ക് ശേഷം ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നീ ചടങ്ങും നടക്കും. പത്ത് ദിവസത്തെ ഉത്സവത്തിന് മാർച്ച് ഒന്നിന് ആറാട്ടോടെ സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |