SignIn
Kerala Kaumudi Online
Saturday, 27 July 2024 11.51 AM IST

മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണത്തിന് പേറ്റന്റ്

chikku

കൊച്ചി: മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ പ്രൊഫസർ ഡോ. ചിക്കു എബ്രഹാമിന് 'ഡ്യുവൽ ഇൻപുട്ട് ബക്ക്, ബൂസ്റ്റ് ആൻഡ് ഇൻവെർട്ടഡ് മോഡ് സ്വിച്ച്ഡ് കപ്പാസിറ്റർ ബേസ്ഡ് വോൾട്ടേജ് കൺവെർട്ടർ' എന്ന നൂതന സൃഷ്ടിക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു.
മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസിലെ ഇലക്ട്രിക്കൽ വിഭാഗം പ്രൊഫസറും വൈസ് പ്രിൻസിപ്പാളുമായ ഡോ. ചിക്കു എബ്രഹാം, കുസാറ്റ് പ്രൊഫസർ ഡോ. ബബിത റോസ്ലിൻഡ് ജോസ്, ഐ.ഐ.ടി പട്‌ന പ്രൊഫസർ ഡോ. ജിംസൺ മാത്യു, എൻ.ഐ.ടി സിൽച്ചാർ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിവേകാനന്ദ സുബ്ബുരാജ് എന്നിവർ നടത്തിയ ഗവേഷണത്തിനാണ് പേറ്റന്റ് ലഭിച്ചത്.
ഒറ്റ സർക്യൂട്ടിൽ സ്വിച്ച്ഡ് കപ്പാസിറ്റർ സെല്ലുകൾ ഉപയോഗിച്ച് സ്റ്റെപ്പ് അപ്പ്, സ്റ്റെപ്പ് ഡൗൺ, ഇൻവെർട്ടഡ് ഡി.സി.ഡി.സി വോൾട്ടേജ് കോൺഫിഗറേഷൻ എന്നിവ സംയോജിപ്പിച്ചു തിരഞ്ഞെടുക്കാമെന്നതായിരുന്നു ഗവേഷണം. സ്വിച്ചുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതുമൂലം സർക്യൂട്ടിന്റെ വലിപ്പം ഗണ്യമായി കുറക്കാം എന്നതാണ് കണ്ടുപിടുത്തിന്റെ മറ്റൊരു പ്രത്യേകത.
മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഫ് ടെക്‌നോളജി ആൻഡ് സയൻസിലെ ഐ.പി.ആർ ഫെസിലിറ്റേഷൻ സെല്ലാണ് പേറ്റന്റിന് സഹായകമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.