SignIn
Kerala Kaumudi Online
Saturday, 27 July 2024 8.00 AM IST

ദുബായ് ഭക്ഷ്യമേളയിൽ കേരള പവലിയൻ

food-fest

തിരുവനന്തപുരം: ലോകത്തെ 190ൽപരം രാജ്യങ്ങളിൽ നിന്ന് ഫുഡ് നിർമ്മാതാക്കളടക്കം പങ്കെടുക്കുന്ന ദുബായിലെ പ്രമുഖ ഭക്ഷ്യമേളയായ 'ഗൾഫുഡ് 24'ൽ കേരള പവലിയൻ തുറന്നു. അഞ്ച് ദിവസമാണ് മേള. കെ.എസ്‌.ഐ.ഡി.സിയുടെ നേതൃത്വത്തിലാണ് പവലിയൻ. നോർക്ക, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്നുള്ള 12 സംരംഭകർ മേളയിൽ പങ്കെടുക്കുന്നുണ്ട്.

നാളെ വൈകിട്ട് ഏഴിന് ദുബായ് റിറ്റ്സ് കാൾട്ടണിൽ 'കേരളം ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തലസ്ഥാനം' എന്നപേരിൽ നിക്ഷേപക സംഗമം നടക്കും. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, യു.എ.ഇയിലെ ഫുഡ് ആൻഡ് ബിവറേജ് മാനുഫാക്ചറിംഗ് ബിസിനസ് ഗ്രൂപ്പ് ചെയർമാൻ സാലിഹ് അബ്ദുള്ള ലൂത്ത, നോർക്ക, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെ.എസ്‌.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോർ എന്നിവർ പങ്കെടുക്കും. കേരളത്തിലെ ഭക്ഷ്യമേഖല, സുഗന്ധവ്യഞ്ജനം, തേങ്ങ, ചക്ക, സമുദ്രോത്പന്ന ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലയിലെ അവസരങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOOD FEST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.