SignIn
Kerala Kaumudi Online
Saturday, 27 July 2024 8.42 AM IST

വീട്ടുമുറ്റത്തെ ഈ ഇല മുഖക്കുരുവും കറുത്തപാടുകളും അപ്രത്യക്ഷമാക്കും; തലയിൽ തേച്ചാൽ കൊഴിച്ചിൽ മാറി പനങ്കുലപോലെ മുടി വളരും

hairfall

മുടി കൊഴിച്ചിലും മുഖക്കുരുവുമൊക്കെ അകറ്റാൻ മാർക്കറ്റിൽ കിട്ടുന്ന സാധനങ്ങൾ വലിയ വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നവർ നിരവധിയാണ്. ഇതിൽ പലതിലും കെമിക്കലുകൾ അടങ്ങിയിട്ടുണ്ടാകും. ഇവയുടെ ഉപയോഗം പാർശ്വഫലങ്ങൾക്ക് കാരണമാകുകയും ചെയ്യും.


മുടികൊഴിച്ചിലും താരനുമൊക്കെ അകറ്റാൻ സഹായിക്കുന്ന ഒരു "മരുന്ന്" നമ്മളിൽ പലരുടെയും വീട്ടുമുറ്റത്തുതന്നെയുണ്ട്. എന്താണെന്നല്ലേ? പേരയിലയാണ് ആ ഔഷധം. ആന്റി ഓക്സിഡന്റുകളടങ്ങിയ പേരയില മുടിക്കും മുഖത്തിനും ഒരുപോലെ ഗുണകരമാണ്.

കഴുകിയ പേരയിലയിലേക്ക് കുറച്ച് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. പേരയിലയുടെ സത്ത് മുഴുവൻ വെള്ളത്തിലേക്ക് ആകുന്നതുവരെ തിളപ്പിക്കണം. ഇനി അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറിയ ശേഷം തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. പതിവായി ഇങ്ങനെ ചെയ്താൽ മുടി കൊഴിച്ചിൽ മാറും. കൂടാതെ പനങ്കുല പോലെ മുടി വളരും.

മുഖക്കുരുവും കറുത്തപാടുകളുമൊക്കെ അകറ്റാനായി പേരയില ഫേസ്പാക്ക് ഉണ്ടാക്കാം. പേരയിലയിൽ കുറച്ച് മഞ്ഞൾ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഓയിലി സ്‌കിൻ ആണെങ്കിൽ കുറച്ച് നാരങ്ങാ നീര് ചേർത്തുകൊടുക്കുക. ശേഷം മുഖത്ത് പുരട്ടുക. 20 മിനിട്ടിന് ശേഷം കഴുകിക്കളയുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, എല്ലാവരുടെയും ചർമം ഒരുപോലെയല്ല. അലർജിയോ മറ്റോ ഉള്ളവർ പാച്ച് ടെസ്റ്റ് ചെയ്ത് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഫേസ്‌പാക്കുകളും മറ്റും ഉപയോഗിക്കാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAIRFALL, DANDRUFF, PIMPLES
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.