ദുബായ്: യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോഡിട്ട് ദുബായ് രാജ്യാന്തര വിമാനത്താവളം. കഴിഞ്ഞ വര്‍ഷം (2023) ദുബായ് വിമാനത്താവളം ഉപയോഗിച്ചത് 8.70 കോടി യാത്രക്കാരാണ്. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 31.7 ശതമാനം അധികമാണ് യാത്രക്കാരുടെ എണ്ണം.
ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. ലോകത്തെ തിരക്കേറിയ വിമാനത്താവളം എന്ന നിലയില്‍ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ദുബായ് ഈ നേട്ടത്തിലൂടെ. 2023ലെ കണക്ക് പുറത്ത് വരുമ്പോള്‍ ഇത് പല ലോക രാജ്യങ്ങളുടേയും ജനസംഖ്യയേക്കാള്‍ വലുതാണ്. 4,16,405 വിമാനങ്ങള്‍ കഴിഞ്ഞവര്‍ഷം ദുബായ് വിമാനത്താവളം വഴി വന്നുപോയി.
7കോടി 75 ലക്ഷം ബാഗേജുകളാണ് 2023ല്‍ ദുബായ് വിമാനത്താവളത്തില്‍ കൈകാര്യം ചെയ്തത്. 99.8 ശതമാനം കൃത്യതയോടെ ബാഗേജുകള്‍ യാത്രക്കാരിലെത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു സെക്കന്‍ഡില്‍ രണ്ട് ബാഗുകള്‍ വീതം എന്ന കണക്കിലാണ് വിമാനത്താവളത്തില്‍ ബാഗേജ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഇന്ത്യക്ക് ശേഷം ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ ദുബായില്‍ നിന്ന് പറന്നത് സൗദി, യുകെ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കാണ്. ഏറ്റവും കൂടുതല്‍ പേര്‍ ദുബൈയില്‍ നിന്ന് പറന്നത് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കാണ്. 37 ലക്ഷം പേര്‍. 26 ലക്ഷം യാത്രക്കാരുമായി സൗദി തലസ്ഥാനമായ റിയാദാണ് രണ്ടാം സ്ഥാനത്തുള്ളത്.
തൊട്ടുപിന്നാലെ മൂന്നാം സ്ഥാനത്ത് ഇന്ത്യയിലെ മുംബൈ വിമാനത്താവളമാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. 25 ലക്ഷം യാത്രക്കാരാണ് ദുബായില്‍ നിന്ന് മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കഴിഞ്ഞ വര്‍ഷം പറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |