SignIn
Kerala Kaumudi Online
Wednesday, 08 May 2024 9.33 AM IST

കോന്നി കേന്ദ്രീയ വിദ്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

school-

കോന്നി : കേന്ദ്രീയ വിദ്യാലയത്തിന് കോന്നി മെഡിക്കൽ കോളേജിന് സമീപം പണികഴിപ്പിച്ച പുതിയ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ എൻ.ഐ.ഐ.ടി, എം.ഐ.ഐ.എം , കേന്ദ്രീയ വിദ്യാലയങ്ങൾ, സൈനിക സ്കൂളുകൾ, നവോദയ വിദ്യാലങ്ങൾ എന്നിവയ്ക്ക് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താനും അതിലൂടെ രാജ്യത്തെ മികച്ച പ്രതിഭകളെ രൂപപ്പെടുത്താൻ കഴിയുന്നതായും പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ 20 കേന്ദ്രീയ വിദ്യാലയങ്ങളുടെ ഉദ്ഘാടനവും 5 കേന്ദ്രീയ വിദ്യാലയങ്ങളുടെ തറക്കല്ലിടിലും 10 ഐ.ഐ.ടികളുടേയും 3 ഐ.ഐ.എമ്മുകളുടെയും 19 നവോദയ വിദ്യാലങ്ങളുടെയും ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഓൺലൈനായി നിർവഹിച്ചത്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രദാൻ, ആന്റോ ആന്റണി.എം.പി, കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ എ.ഷിബു, കേന്ദ്രീയ വിദ്യാലയ റീജണൽ ഡയറക്ടർ എൻ.സന്തോഷ്‌കുമാർ, പ്രിൻസിപ്പൽ മാത്യു എബ്രഹാം എന്നിവർ സംസാരിച്ചു. 28 കോടി രൂപ മുതൽ മുടക്കിൽ പണികഴിപ്പിച്ച കോന്നി കേന്ദ്രീയ വിദ്യാലയത്തിലെ എല്ലാ ക്‌ളാസുകളിലും ഇന്റർനെറ്റ് സൗകര്യവും ആധുനിക നിലവാരത്തിലുള്ള സ്പോർട്സ് സൗകര്യങ്ങളും ഉണ്ട്.

ജില്ലയ്ക്ക് അഭിമാനം

ശ്രീനാരായണ ഗുരുദേവനും ചാവറ കുരിയാക്കോസ് പിതാവും അയ്യങ്കാളിയും വിഭാവനം ചെയ്ത വിദ്യാഭ്യാസ ദർശനം മഹത്തരമാണ്. ആധുനിക സൗകര്യങ്ങൾ ഉള്ള മൂന്നുകേന്ദ്രീയ വിദ്യാലയങ്ങൾ ജില്ലയ്ക്ക് അഭിമാനമാകുന്നു.

ആന്റോ ആന്റണി എം.പി

വഴിക്ക് ഭൂമി നൽകും

കോന്നിയിലെ കേന്ദ്രീയ വിദ്യാലയത്തിന് സംസ്ഥാന സർക്കാർ എല്ലാ സൗകര്യങ്ങളും നൽകിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയം അപേക്ഷ നൽകിയാൽ ഇവിടേക്കുള്ള വഴിക്ക് കൃഷിവകുപ്പിന്റെ ഭൂമി വിട്ടുനൽകുമെന്ന് വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.

കെ.യു.ജനീഷ്‌കുമാർ എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.