കൊച്ചി: ക്വാണ്ടം എ.എം.സി പുതിയ മ്യൂച്വൽ ഫണ്ട് നിക്ഷേപ പദ്ധതിയായ (എൻ.എഫ്.ഒ) ക്വാണ്ടം മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട് അവതരിപ്പിച്ചു. ദീർഘകാല വരുമാനം തരുന്ന ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ നിക്ഷേപങ്ങൾ, ഡെറ്റ്, സ്വർണം തുടങ്ങി വൈവിദ്ധ്യ പോർട്ട്‌ഫോളിയോകളിൽ നിക്ഷേപിക്കുന്ന ഫണ്ടാണിത്. മാർച്ച് ഒന്ന് വരെ ഈ ഫണ്ടിൽ നിക്ഷേപിക്കാം. നിക്ഷേപകർക്ക് ദീർഘകാല മൂലധന നേട്ടം നൽകാനാണ് ലക്ഷ്യം. 500 രൂപയിൽ തുടങ്ങുന്ന നിക്ഷേപ പദ്ധതിയാണിത്. എസ്.ഐ.പി മുഖേന പ്രതിദിനം 100 രൂപ നിക്ഷേപിച്ച് തുടങ്ങാം.
ക്വാണ്ടം മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ടിന് ഡയറക്ട്, റെഗുലർ പ്ലാനുകളുണ്ട്. ഫണ്ടിന്റെ 35 ശതമാനം മുതൽ 65 ശതമാനം വരെ നിക്ഷേപം ഇക്വിറ്റി ഓഹരികളിലും അനുബന്ധ നിക്ഷേപങ്ങളിലും, 2525 ശതമാനം വരെ ഡെറ്റിലും, 1020 ശതമാനം വരെ സ്വർണവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിലുമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |