SignIn
Kerala Kaumudi Online
Tuesday, 29 September 2026 8.31 AM IST

ചരിത്ര മുന്നേറ്റം തുടർന്ന് ഓഹരി വിപണി

ohari

കൊച്ചി: തുടർച്ചയായ ‌ഏഴാം ദിവസവും ചരിത്ര മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യൻ ഓഹരി വിപണി. ദേശീയ ഓഹരി സൂചിക ഇന്നലെ 75 പോയിന്റ് ഉയർന്ന് 22,197ൽ എത്തി റെക്കാഡിട്ടു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ 349 പോയിന്റ് നേട്ടവുമായി 73,057ൽ എത്തി. പവർ ഗ്രിഡ് കോർപ്പറേഷൻ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക്, എൻ.ടി.പി.സി, കോട്ടക് ബാങ്ക്, നെസ്‌ലെ ഇന്ത്യ എന്നിവയാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കി. അതേസമയം ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ വില്പന സമ്മർദ്ദം നേരിട്ടു.

ടി.സി.എസ്, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്ക് ബജാജ് ഫിൻസെർവ് എന്നിവയാണ് നഷ്ടം നേരിട്ട മുൻനിര കമ്പനികൾ.

സാമ്പത്തിക വളർച്ച ഏഴ് ശതമാനമാകുമെന്ന് റിസർവ് ബാങ്ക്
കൊച്ചി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉത്പാദനത്തിൽ(ജി.ഡി.പി) ഏഴ് ശതമാനം വളർച്ച നേടുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. അതേസമയം നാണയപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകൾ ദൃശ്യമാണ്. ധാന്യങ്ങളുടെയും പയറുത്പന്നങ്ങളുടെയും വിലക്കയറ്റം വെല്ലുവിളിയാണെങ്കിലും ജനുവരിയിലെ കണക്കുകൾ ശുഭസൂചകമാണ്.

സ്വകാര്യ മേഖല അടുത്ത ഘട്ടത്തിൽ നടത്തുന്ന മൂലധന നിക്ഷേപ പരമ്പര ഇന്ത്യയുടെ വളർച്ചയ്ക്ക് ഊർജം പകരുമെന്നും റിസർവ് ബാങ്ക് ഇടക്കാല റിപ്പോർട്ടിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360