SignIn
Kerala Kaumudi Online
Saturday, 27 July 2024 6.13 AM IST

അർജ്ജുൻ പാണ്ഡ്യൻ ലേബർ കമ്മിഷണറായി ചുമതലയേറ്റു

arjun

തിരുവനന്തപുരം: ലേബർ കമ്മിഷണറായി അർജ്ജുൻ പാണ്ഡ്യൻ ചുമതലയേറ്റു. ലേബർ കമ്മിഷണറായിരുന്ന ഡോ.കെ.വാസുകി ഗതാഗത സെക്രട്ടറിയായി ചുമതലയേറ്റ ഒഴിവിലാണ് നിയമനം. 2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറുടെ അധിക ചുമതലയുമുണ്ട്.

ഒറ്റപ്പാലം, മാനന്തവാടി സബ്കളക്ടർ, ഇടുക്കി ഡെവലപ്മെന്റ് കമ്മിഷണർ, ശബരിമല അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, റവന്യു വകുപ്പ് ജോയിന്റ് കമ്മിഷണർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. രണ്ടുതവണ ലേബർ കമ്മിഷണറുടെ അധിക ചുമതലയും വഹിച്ചിരുന്നു.


മികച്ച പർവതാരോഹകൻ കൂടിയാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ് എന്നിവ കീഴടക്കിയിട്ടുണ്ട്. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിടെക് ബിരുദം നേടിയിട്ടുണ്ട്. പാണ്ഡ്യൻ, ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ.അനുവാണ് ഭാര്യ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LABOUR COMM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.