SignIn
Kerala Kaumudi Online
Saturday, 27 July 2024 5.03 AM IST

സ്വന്തമായി ഒരു കോട്ടയുടെ അധിപനാകാം,​ ആയിരം വർഷത്തെ പഴക്കം,​ വിലയിൽ വൻകുറവ്

f

ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ വിഗ്മോർ കോട്ട സ്വന്തമാക്കാൻ അവസരം. ആയിരം വർഷം പഴക്കമുള്ള കോട്ടയാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. നാലുകോടി രൂപയ്ക്കാണ് കോട്ട വിൽക്കാനൊരുങ്ങുന്നച്യ 1067ൽ ഹിയർഫോർഡ് പ്രഭുവും വില്യം രാജാവിന്റെ വിശ്വസ്തനായ വില്യം ഫിറ്റ്സ് ഓസ്‌ബേണാണ് കോട്ട നിർമ്മിച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന വിലയിൽ നിന്ന് 44 ലക്ഷത്തോളം രൂപ കുറച്ചാണ് പുതിയ വില പരസ്യപ്പെടുത്തിയിരിക്കുന്നത്

956 വർഷം പഴക്കമാണ് വിഗ്മോർ കോട്ടയ്ക്കുള്ളത്. 29.84 ഏക്കർ ഭൂമിയിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ട വാങ്ങുന്നവർക്ക് ഇതിനൊപ്പമുള്ള വനപ്രദേശങ്ങളും ജൗസ്റ്റിംഗ് ഫീൽഡും ഉൾപ്പെടുന്ന വലിയ മൈതാനങ്ങളും ലഭിക്കും. വസ്തുവിലുള്ള ഒരു കളപ്പുരയെ ഉപാധികളോടെ രണ്ട് കിടപ്പുമുറികളുള്ള ഒരു കെട്ടിടമാക്കി മാറ്റാനുള്ള അനുമതിയും ഉടമകൾക്ക് ലഭിക്കും. കോട്ട മൈതാനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനും അനുവദിക്കണം എന്ന നിബന്ധനയുമുണ്ട്. സ്റ്റേറ്റ് സെക്രട്ടറിയുടെ കീഴിലുള്ള വസ്തുക്കളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കണമെന്ന നിയമം ഉള്ളതു കൊണ്ടാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.