ചാവക്കാട്: കിടക്കയ്ക്കരികിൽ മൊബൈൽ ഫോൺ വച്ചു ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചു. യുവാവ് പരിക്കേൽക്കാതെ രക്ഷപെട്ടു. കിടക്ക ഭാഗികമായി കത്തിനശിച്ചു. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ കാസിമിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. കാസിമിന്റെ മകൻ മുഹമ്മദ് ഫഹീമിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് ഉണർന്ന ഫഹീമും വീട്ടുകാരും ചേർന്ന് തീകെടുത്തി. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |