SignIn
Kerala Kaumudi Online
Saturday, 27 July 2024 8.46 AM IST

ഗുരുവായൂരപ്പൻ സ്വർണ്ണ പഴുക്കാമണ്ഡപത്തിലെഴുന്നള്ളി

guruvayoor-temple

ഗുരുവായൂർ: ദേവഗണങ്ങൾക്കും ഭക്തർക്കും ദർശനം നൽകി രണ്ടാം ഉത്സവദിനമായ ഇന്നലെ ഗുരുവായൂരപ്പൻ സ്വർണ്ണ പഴുക്കാമണ്ഡപത്തിലെഴുന്നള്ളി. രാവിലെ ശ്രീഭൂതബലിക്ക് നാലമ്പലത്തിനകത്ത് സപ്തമാതൃക്കൾക്ക് ബലിതൂവുന്ന സമയത്ത് ഭഗവാൻ സ്വർണ്ണപ്പഴുക്കാമണ്ഡപത്തിൽ ഉപവിഷ്ടനായി ദേവഗണങ്ങൾക്ക് ദർശനം നൽകി.

പൂർണ്ണമായും സ്വർണ്ണത്താൽ നിർമ്മിച്ച പഴുക്കാമണ്ഡപത്തിൽ വീരാളിപ്പട്ട് വിരിച്ച് ആലവട്ടം, വെഞ്ചാമരം എന്നിവകൊണ്ട് അലങ്കരിച്ച് ചുറ്റും കർപ്പൂര ദീപം തെളിച്ച് അഷ്ടഗന്ധത്തിന്റെ ധൂമപ്രപഞ്ചത്തിലാണ് ഭഗവാനെ എഴുന്നള്ളിച്ചത്. മൂന്നു മണിക്കൂറോളം ഭക്തർക്ക് ദർശനം നൽകി. ഉത്സവനാളിൽ മാത്രമാണ് സ്വർണ്ണ പഴുക്കാമണ്ഡപത്തിൽ ഭഗവാൻ ദർശനം നൽകുന്നത്. ഇന്നലെ വൻഭക്തജനത്തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUVAYOOR TEMPLE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.