SignIn
Kerala Kaumudi Online
Saturday, 27 July 2024 6.08 AM IST

എസ്.എസ്.എൽ.സി മൂല്യനിർണയം ഏപ്രിൽ 3 മുതൽ  ഫലം മേയ് പകുതിയോടെ

p

തിരുവനന്തപുരം: എസ്.എസ്.എൽ.സി മൂല്യനിർണയം ഏപ്രിൽ 3 മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ ഒന്നുമുതലും വി.എച്ച്.എസ്.ഇ മൂല്യനിർണയങ്ങൾ ഏപ്രിൽ 8 മുതലും ആരംഭിക്കും. മേയ് പകുതിയോടെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കുമെന്നും പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച അവലോകന യോഗത്തിന് ശേഷം മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയിട്ടുണ്ട്. ന്യായമായ കാരണങ്ങളില്ലാതെ അദ്ധ്യാപകർ മൂല്യനിർണയക്യാമ്പുകളിൽ ഹാജരാകാതിരിക്കരുത്. മതിയായ കാരണങ്ങളുണ്ടെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. 60,​455 അദ്ധ്യാപകർക്കാണ് പരീക്ഷാഡ്യൂട്ടിയുള്ളത്.

കനത്ത ചൂട് വിദ്യാർത്ഥികളെ ബാധിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ പി.ടി.എകളുമായി ചേർന്ന് സ്കൂൾ മാനേജ്മെന്റ് ഒരുക്കണം. ഇക്കാര്യങ്ങൾ ആലോചിക്കാൻ ഡി.ഇ.ഒമാരുടെ യോഗം വിളിക്കും. ക്ളാസ് മുറികളിൽ കുടിവെള്ളം ഉറപ്പാക്കണം.​ വിദ്യാർത്ഥികൾക്ക് വെള്ളം കൊണ്ടുവരാം. അതിന് കഴിയാത്തവർക്ക് സ്കൂളിൽ സൗകര്യമൊരുക്കും. ചൂട് അകറ്റാൻ ഫാൻ സ്ഥാപിക്കാനാകാത്ത സ്കൂളുകളുടെ പട്ടിക ഡി.ഇ.ഒമാർ നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

 എസ്.എസ്.എൽ.സി പരീക്ഷ

മാർച്ച് 4 മുതൽ 25 വരെ
പരീക്ഷ എഴുതുന്നവർ: 4,27,105
പരീക്ഷാ കേന്ദ്രങ്ങൾ: 2971 (കേരളം,​ ലക്ഷദ്വീപ്,​ ഗൾഫ് അടക്കം)​

 ഹയർ സെക്കൻഡറി

മാർച്ച് 1 മുതൽ 26 വരെ

പരീക്ഷ എഴുതുന്നവർ: 4,15,044 (ഒന്നാം വർഷം),​ 4,44,097 (രണ്ടാം വർഷം)​​
പരീക്ഷാ കേന്ദ്രങ്ങൾ: 2017

 വി.എച്ച്.എസ്.ഇ

പരീക്ഷ എഴുതുന്നവർ: 27,720 (ഒന്നാം വർഷം)​,​ 29,337 (രണ്ടാം വർഷം)​
പരീക്ഷാ കേന്ദ്രങ്ങൾ: 389

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SSLC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.