തിരുവനന്തപുരം. നസ്ളിൻ, മമിത ബൈജു എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പ്രേമലു 50 കോടി കടന്നു യാത്രയിൽ. പുതുവർഷത്തിൽ ആഗോള തലത്തിൽ 50 കോടി ക്ളബിൽ ഇടം നേടുന്ന ആദ്യ മലയാള ചിത്രമാണ് പ്രേമലു. മൂന്നാഴ്ച എത്തുമ്പോൾ ലോകമെമ്പാടും 700 തിയേറ്ററുകളിലാണ് പ്രദർശനം. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ ചിത്രത്തിന് കഴിയുന്നു. തമാശ നിറഞ്ഞ ചിത്രം പ്രണയത്തിന് പ്രാധാന്യം നൽകുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ, അൽത്താഫ് സലിം എന്നിവരാണ് പ്രധാന താരങ്ങൾ. മികച്ച ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും സ്ക്രീനിൽ എത്തുന്നുണ്ട്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് പ്രേമലു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |