SignIn
Kerala Kaumudi Online
Saturday, 27 July 2024 8.13 AM IST

പിന്നാക്കക്കാരോടുള്ള അവഹേളനം: വണിക വൈശ്യ സംഘം

kvvs

അടൂർ:സാമുദായിക സംവരണം വർഗീയ വിപത്താണെന്ന പ്ലസ് വൺ പാഠപുസ്തകത്തിലെ പരാമർശം പിന്നാക്ക-ദളിത് വിഭാഗങ്ങളെ അവഹേളിക്കാനും,അവരുടെ ഭരണഘടനാ അവകാശങ്ങൾ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന്

കേരള വണിക വൈശ്യ സംഘം സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

രാജ്യത്തെ പിന്നാക്ക-പട്ടികജാതി-വർഗ വിഭാഗങ്ങളുടെ സാമൂഹികവും,വിദ്യാഭ്യാസപരവുമായ പുരോഗതിക്കുവേണ്ടിയാണ് ഇന്ത്യൻ ഭരണഘടനയിൽ സാമുദായിക സംവരണം വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇത് തെറ്റാണെന്നും,സാമ്പത്തിക സംവരണമാണ് ശരിയെന്നുമുള്ള സ്കൂൾ കുട്ടികളുടെ പാഠപുസ്തകത്തിലെ വ്യാഖ്യാനം തികച്ചും അസംബന്ധമാണ്.ഈ പാഠഭാഗം

അടിയന്തരമായി നീക്കം ചെയ്യുന്നതിനൊപ്പം, ഇതിനുപിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്ക് തക്കതായ ശിക്ഷ നൽകാനും ഇടതുമുന്നണി സർക്കാർ തയ്യാറാവണമെന്ന് സംഘം സംസ്ഥാന പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KVVS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.