SignIn
Kerala Kaumudi Online
Saturday, 27 July 2024 8.40 AM IST

വെറും ഏഴ് ദിവസത്തിൽ മുഖത്തെ കുഴികളും പാടും മാറി ചർമം തിളങ്ങും; ചെയ്യേണ്ടത് ഇത്രമാത്രം

pores

പല തരത്തിലുള്ള പ്രശ്നങ്ങൾ ചർമത്തെ ബാധിക്കാറുണ്ട്. ചിലർക്ക് വരണ്ട ചർമമെങ്കിൽ ചി‌ലർക്ക് എണ്ണമയമുള്ള ചർമമായിരിക്കും. ആദ്യ നിങ്ങളുടെ ചർമം ഏത് തരത്തിലുള്ളതാണെന്ന് കണ്ടെത്തിയ ശേഷം വേണം ഓരോ കാര്യങ്ങളും ചെയ്ത് തുടങ്ങാൻ. എന്നാൽ, ഏത് ചർമത്തെയും ബാധിക്കുന്ന പ്രശ്നമാണ് മുഖത്തെ കുഴികൾ. എത്രയൊക്കെ ഒരുങ്ങിയാലും ഇത് നിങ്ങളുടെ സൗന്ദര്യത്തെ കുറയ്‌ക്കുന്നു. അതിനാൽ, ഈ പ്രശ്നം പരിഹരിക്കുന്നതിനായി ദിവസവും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. മുഖം കഴുകുക

മുഖം കഴുകുന്നത് അടിസ്ഥാനപരമായ ചർമ സംരക്ഷണമാണ്. ദിവസവും കുറഞ്ഞത് രണ്ട് തവണ മുഖം കഴുകുക. ധാരാളം വിയർക്കുന്ന ശരീരപ്രകൃതിയുള്ളവർ ഇടയ്‌ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്. ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ഫേസ്‌വാഷോ പയറുപൊടിയോ ഇതിനായി ഉപയോഗിക്കാം. മുഖത്തെ എണ്ണമയം മാറാൻ ഇത് സഹായിക്കും. മുഖത്ത് അനാവശ്യമായി തൊടാനോ കട്ടിയുള്ള തുണി ഉപയോഗിച്ച് തുട‌യ്‌ക്കാനോ പാടില്ല.

2. മൃതകോശങ്ങൾ നീക്കുക

എണ്ണമയമുള്ള ചർമം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ സ്ക്രബ് ചെയ്യേണ്ടത് അനിവാര്യമാണ്. ഇത് സുഷിരങ്ങൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും. മാത്രമല്ല, അമിതമായ എണ്ണ, അഴുക്ക്, മൃതകോശങ്ങൾ എന്നിവയെ മാറ്റി ചർമം മൃദുവാക്കാൻ സഹായിക്കും. അമിതമായി ചർമത്തിൽ സ്ക്രബ് ചെയ്യരുത് എന്ന കാര്യം മറക്കരുത്. ഇത് ചർമം വരണ്ടതാക്കാനും അതിലൂടെ മുഖത്തെ സുഷിരങ്ങൾ വലുതാക്കാനും കാരണമാകുന്നു.

3. മോയിസ്‌ചറൈസർ

ജെൽ രൂപത്തിള്ള മോയ്‌ചറൈസറുകൾ ഉപയോഗിക്കുന്നത് സുഷിരങ്ങളുടെ വലുപ്പം കുറയ്‌ക്കാൻ സഹായിക്കും. മാത്രമല്ല, മുഖം കഴുകിയ ഉടൻ മോയ്‌ചറൈസർ ഉപയോഗിക്കുന്നത് ചർമത്തിൽ എണ്ണയും അഴുക്കും അടിഞ്ഞുകൂചുന്നകത് തടയാൻ വളരെ നല്ലതാണ്.

4. ഫേസ്‌പാക്ക്

ഫേസ്‌പാക്ക് ഉപയോഗിക്കുന്നത് മുഖത്തെ സുഷിരങ്ങളിൽ നിന്ന് അമിതമായ എണ്ണ നീക്കം ചെയ്യാൻ സഹായിക്കും. എണ്ണമയം മാറുന്നതിലൂടെ സുഷിരങ്ങൾ ചുരുങ്ങാൻ സഹായിക്കും.

5. മേക്കപ്പ് മാറ്റുക

ഉറങ്ങാൻ പോകുന്നതിനു മുമ്പ് എപ്പോഴും മേക്കപ്പ് കഴുകി കളയേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ മേക്കപ്പ്, ഓയിൽ, ബാക്ടീരിയ എന്നിവ അടിഞ്ഞുകൂടി ചർമത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളും ുണ്ടാകുന്നതിന് കാരണമാകും. ഇതിനായി ക്ലെൻസിംഗ് വൈപ്പുകൾ പോലുള്ളവ ഉപയോഗിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PORES, OPEN PORES, BEAUTY, BEAUTY TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.