വീട് നിർമിക്കുമ്പോഴും കിണർ കുഴിക്കുമ്പോഴുമെല്ലാം വാസ്തുശാസ്ത്രവും ജ്യോതിഷവും നോക്കുന്നവരാണ് ഭൂരിഭാഗം പേരും. ജ്യോതിഷം പോലെ തന്നെ ഹൈന്ദവ സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് വാസ്തു ശാസ്ത്രവും. ഓരോ വസ്തുവിന്റേയും സ്ഥാനം, ദിശ എന്നിവയെ കുറിച്ച് കൃത്യമായ അറിവ് നേടാന്‍ വാസ്തു കൂടിയേ തീരൂ.
ഹിന്ദുമതം അനുസരിച്ച് വീട്ടിൽ ഒരു പൂജാമുറി ഉണ്ടായിരിക്കണം. ഇത്തരത്തിൽ പൂജാമുറി വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു അനുസരിച്ച് പൂജാമുറി ഒരുക്കുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ അത് നെഗറ്റീവ് എനർജി നൽകും.
1, വീടിന്റെ വടക്കുകിഴക്ക് ദിശയിൽ വേണം പൂജാമുറി സ്ഥാപിക്കാൻ. ഈ ഭാഗത്ത് പൂജാമുറി സ്ഥാപിക്കുന്നതിലൂടെ കുടുംബാഗങ്ങൾക്ക് ആരോഗ്യവും ഐശ്വര്യവും ലഭിക്കുന്നു.
2, പൂജാറൂമിലെ ദെെവത്തിന്റെ മുഖം എപ്പോഴും കിഴക്കോട്ട് ആയിരിക്കണം. ഇത് നിങ്ങളുടെ വീട്ടിൽ പോസിറ്റീവ് എനർജി നൽകുന്നു.
3, ദേവന്മാരുടെ വിഗ്രഹങ്ങൾ വീട്ടിൽ പോസിറ്റീവ് എനർജി നൽകുന്നുവെന്നാണ് വിശ്വസം. അവ വടക്കുകിഴക്ക് ദിശയിൽ സൂക്ഷിക്കണം.
4, പൂജാമുറിയിൽ ഗണപതിയുടെയും മഹാലക്ഷ്മിയുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയാണെങ്കിൽ, ഗണപതിയുടെ വലതുവശത്ത് വേണം ലക്ഷ്മിയെ സ്ഥാപിക്കാനുള്ളത്.
5, മയിൽപ്പീലി, ശംഖ്, മഞ്ഞൾ, ചന്ദനം എന്നിവ പൂജാമുറിയിൽ എപ്പോഴും സൂക്ഷിക്കണം. ഇത് ഐശ്വര്യം കൊണ്ടുവരുന്നു. വീട്ടിലെ വാസ്തു ദോഷം ഇല്ലാതാക്കാൻ ഇത് സഹായിക്കും.
6, ഉടഞ്ഞതോ കേടുപാടുകൾ സംഭവിച്ചതോ ആയ ചിത്രങ്ങളും വിഗ്രഹങ്ങളും പൂജാമുറിയിൽ സൂക്ഷിക്കരുത്. തൂക്കുവിളക്കുകൾ ഒഴിവാക്കി നിലവിളക്ക് തന്നെ കൊളുത്താൻ ശ്രമിക്കുക.
7, പൂജാമുറിയിൽ നടരാജ വിഗ്രഹം വയ്ക്കാൻ പാടില്ല. കത്രിക, കത്തി തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കളും പൂജാമുറിയിൽ വയ്ക്കരുത്.
8, ഒന്നിൽ കൂടുതൽ ശിവലിംഗങ്ങൾ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |