ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തിയതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാട്ട്സ് ആപ്പ് അടക്കം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വ്യാജ സന്ദേശങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും കമ്മിഷൻ വ്യക്തമാക്കി. തീയതി പത്രസമ്മേളനം വിളിച്ചാണ് പ്രഖ്യാപിക്കുക. ഏപ്രിൽ നാലിന് വോട്ടെടുപ്പും മെയ് 22ന് വോട്ടെണ്ണലും നടക്കുമെന്ന രീതിയിലായിരുന്നു വ്യാജ സന്ദേശങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |