ന്യൂഡൽഹി: വെള്ളത്തിലാണ്ടു പോയ പുണ്യപുരാതന ദ്വാരക നഗരത്തിലേക്ക് സ്കൂബ ഡൈവിംഗിലൂടെ തീർത്ഥയാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ഗുജറാത്ത് ദ്വാരകയിലെ പഞ്ച്കുയി ബീച്ച് കോസ്റ്രിലായിരുന്നു ജലയാത്ര. തലയിൽ വെള്ള നിറത്തിലുള്ള ഹെൽമറ്റ് ധരിച്ചും, മയിൽപ്പീലി കൈവശം സൂക്ഷിച്ചുമാണ് മോദി സ്കൂബ ഡൈവിംഗിനെത്തിയത്. ജലത്തിനടിയിൽ പുരാതന നഗരത്തിന് മുന്നിൽ നേവി ഡൈവർമാരുടെ സഹായത്തോടെ ചമ്രംപടിഞ്ഞിരുന്നു. കൈയിൽ കരുതിയിരുന്ന മയിൽപ്പീലി പ്രാർത്ഥനാപൂർവം വീശി. അവിടെ സമർപ്പിച്ചു. വളരെ ദിവ്യമായ അനുഭവമായിരുന്നുവെന്ന് മോദി പ്രതികരിച്ചു. ധൈര്യത്തേക്കാൾ അത് വിശ്വാസമായിരുന്നു. ഏറെക്കാലത്തെ ആഗ്രഹമാണ് സഫലമായത്. ആത്മീയ മഹത്വത്തിന്റെ പുരാതന യുഗവുമായി ബന്ധവും കാലാതീതമായ ഭക്തിയും അനുഭവപ്പെട്ടു. ഭഗവാൻ ശ്രീകൃഷ്ണൻ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. ദ്വാരകയിലെ ശ്രീകൃഷ്ണ ക്ഷേത്രവും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |