SignIn
Kerala Kaumudi Online
Thursday, 09 May 2024 5.53 PM IST

മയക്കുമരുന്ന് കേസ് പ്രതി രണ്ട് വർഷത്തിനുശേഷം പിടിയിൽ

gjj

ഹരിപ്പാട് : മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന പ്രതി രണ്ട് വർഷത്തിനുശേഷം പിടിയിലായി​. കണ്ടല്ലൂർ പട്ടോളി മാർക്കറ്റ് പടണത്തറ വടക്കതിൽ നിതിൻ(28) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. 2021 നവംബർ ഏഴിന് ഡാണാപ്പടിയിലെ റിസോർട്ടിൽ മുറിയെടുത്ത് എം.ഡി.എം.എ വിൽപന നടത്തിയ കേസിലെ പ്രധാന പ്രതിയാണ് രണ്ട് വർഷമായി അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. നിതിനും സഹോദരനും ഒരേ രൂപസാദൃശ്യമായതിനാൽ തിരിച്ചറിയുക പ്രയാസമാണ്. ഇത് മുതലെടുത്ത് പ്രതി സഹോദരന്റെ വേഷത്തിലും നാട്ടി​ൽ വന്നുപോയിരുന്നു. പിടികൂടിയപ്പോഴും ഇയാൾ സഹോദരനാണെന്ന രീതിയിൽ അഭിനയിച്ചതായി പൊലീസ് പറഞ്ഞു. മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഹരിപ്പാട് സി​.ഐ സി.ദേവരാജ്, എസ്.ഐ ഷൈജ, എ.എസ്.ഐ പ്രദീപ്‌, സീനിയർ സി.പി.ഒ അജയൻ, സി.പി.ഒമാരായ നിഷാദ്,ഷിജാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.