തിരുവനന്തപുരം: സ്വാശ്രയ കോളേജുകളായ കാസർകോട് മാർത്തോമ്മാ കോളേജ് ഒഫ് സ്പെഷ്യൽ എഡ്യുക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യു.എച്ച് കോളേജ് ഒഫ് സ്പെഷ്യൽ എഡ്യുക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് എന്നീ സ്ഥാപനങ്ങൾ നടത്തുന്ന എം.എസ്സി ഓഡിയോളജി, എം.എസ്സി സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നീ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി മാർച്ച് 15 വരെ അപേക്ഷിക്കാം. ചെല്ലാനോ ഓൺലൈനോ മുഖേന അപേക്ഷാഫീസ് ഒടുക്കാം. ബി.എ.എസ്.എൽ.പി അല്ലെങ്കിൽ ബി.എസ്സി സ്പീച്ച് ആൻഡ് ഹിയറിംഗ് കോഴ്സിൽ 55 ശതമാനത്തിൽ കുറയാതെയുള്ള പാസ് മാർക്കാണ് യോഗ്യത. ഇൻടേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. സംവരണവിഭാഗത്തിന് 5 ശതമാനം മാർക്കിളവ് ഉണ്ടായിരിക്കും. വിവരങ്ങൾക്ക് 0471-2560363
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |