ന്യൂഡൽഹി: ഡൽഹി മാരത്തോണിൽ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മലയാളി താരം ഒളിമ്പ്യൻ ഗോപി തോനക്കലിന് സ്വർണം. ഇഞ്ചോടിഞ്ച് മത്സരത്തിൽ സഹതാരം ശ്രീനു ബുഗാതയെ മറികടന്നാണ് ഗോപിയുടെ നേട്ടം. 2 മണിക്കൂർ14:40 മിനിട്ടിലാണ് ഗോപി ഫിനിഷ് ചെയ്തത്.എന്നാൽ പാരീസ് ഒളിമ്പിക്സ് യോഗ്യത മാർക്ക് മറികടക്കാനായില്ല. എലൈറ്റ് വനിതാ വിഭാഗത്തിൽ തന്റെ മികച്ച വ്യക്തിഗത സമയം (2മണിക്കൂർ 52:25 മിനിട്ട് ) കണ്ടെത്തിയ അശ്വിനി ജാദവ് സ്വർണം നേടി. നിർമാബെൻ താക്കൂർ , ദിവ്യങ്ക ചൗധരി എന്നിവർയഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |