ന്യൂഡൽഹി : അപകീർത്തികരമായ ഉള്ളടക്കം റീട്വീറ്റ് ചെയ്തെന്ന് ആരോപിച്ച് ന്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ സമർപ്പിച്ച മാനനഷ്ടക്കേസിലെ നടപടികൾ മാർച്ച് 11 വരെ സ്റ്റേ ചെയ്ത് സുപ്രീംകോടതി. 2018ൽ യുട്യൂബർ ധ്രുവ് രതി പുറത്തുവിട്ട 'ബി.ജെ.പി ഐ.ടി സെൽ പാർട്ട് ടു' വീഡിയോ റീട്വിറ്റ് ചെയ്തത് തെറ്രായി പോയെന്ന് കേജ്രിവാൾ കോടതിയിൽ സമ്മതിച്ചു. ഡൽഹി വിചാരണക്കോടതിയിലെ കേസ് അവസാനിപ്പിക്കാൻ തയ്യാറാണോയെന്ന് വ്യക്തമാക്കാൻ ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് സമയം നൽകിയത്. 'ഐ സപ്പോർട്ട് നരേന്ദ്രമോദി' എന്ന പേരിൽ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുള്ള വികാസാണ് പരാതിക്കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |