പാട്ന: ആർ.ജെ.ഡി നേതാവും മുൻ ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ ജൻ വിശ്വാസ് യാത്രയ്ക്കിടെ അപകടം. യാത്രയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ആറു പൊലീസുകാർക്ക് പരിക്കേറ്റു.
ബീഹാറിലെ പൂർണിയയിൽ കഴിഞ്ഞ ദിവസം രാത്രി കതിഹാറിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ വന്ന കാറിൽ കൂട്ടിയിടിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ഹോം ഗാർഡ് ഹലീം ആലം (50) സംഭവസ്ഥലത്ത് വച്ച് മരിച്ചു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ പൂർണിയയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്
ഈ മാസം 20നാണ് തേജസ്വി യാദവ് യാത്രയ്ക്കു തുടക്കമിട്ടത്. സംസ്ഥാനത്തെ 38 ജില്ലകളിലൂടെയാണു യാത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |