SignIn
Kerala Kaumudi Online
Sunday, 14 April 2024 8.00 AM IST

രാജ്യസഭ: ബി.ജെ.പിക്ക് 10,​ കോൺ.3,​ എസ്.പി 2, ഹിമാചലിൽ സിംഗ്‌വി തോറ്റു

rajyasabha

ന്യൂഡൽഹി: ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയം. 10 സീറ്റുകൾ ബി.ജെ.പി നേടിയപ്പോൾ കോൺഗ്രസ് മൂന്നും സമാജ്‌വാദി പാർട്ടി രണ്ടും സീറ്റുകൾ നേടി.

ഇതോടെ ആകെ 56 രാജ്യസഭാ സീറ്റുകളി​ൽ 30ലും ബി​.ജെ.പി​ ജയി​ച്ചു. 20 സീറ്റുകളി​ൽ നേരത്തെ പാർട്ടി​ സ്ഥാനാത്ഥി​കൾ എതി​രി​ല്ലാതെ

തി​രഞ്ഞെടുക്കപ്പെട്ടി​രുന്നു.

ക്രോസ് വോട്ടിംഗ് ആണ് നടന്നത്. യു.പിയിൽ സമാജ്‌വാദി പാർട്ടി, ഹിമാചലിൽ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിക്കും കർണാടകയിൽ ബി.ജെ.പി എം.എൽ.എ കോൺഗ്രസിനും വോട്ടു ചെയ്‌തു. ഹിമാചലിൽ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി പാർട്ടി സ്ഥാനാർത്ഥിയും ദേശീയ വക്താവുമായ മനു അഭിഷേക് സിംഗ്‌വിയെ അട്ടിമറിച്ച് ബി.ജെ.പിയുടെ ഹർഷ് മഹാജൻ ജയിച്ചു. യു.പിയിൽ പത്തു സീറ്റിൽ എട്ടിലും ബി.ജെ.പിയും രണ്ടിൽ സമാജ്‌വാദിയും ജയിച്ചു. കർണാടകയിൽ കോൺഗ്രസിന് മൂന്നും ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചു.

ഹിമാചലിൽ അട്ടിമറി, നാടകീയം

ഹിമാചലിൽ ജയമുറപ്പിച്ച മനു അഭിഷേക് സിംഗ്‌വിക്ക് തിരിച്ചടിയായത് 40 കോൺഗ്രസ് എം.എൽ.എമാരിൽ ആറുപേരും സർക്കാരിനെ പിന്തുണയ്‌ക്കുന്ന മൂന്ന് സ്വതന്ത്രരും ഹർഷ് മഹാജന് ക്രോസ് വോട്ടു ചെയ്‌തതാണ്. സിംഗ്‌വിക്ക് ലഭിച്ചത് 34 വോട്ട്. 25 ബി.ജെ.പി വോട്ടുകളും 9 ക്രോസ് വോട്ടുകളും ചേർന്നപ്പോൾ ഹർഷിനും കിട്ടി 34 വോട്ട്. തുടർന്ന് നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിച്ചു. ക്രോസ് വോട്ട് ചെയ്‌ത 9പേരെ സി.ആർ.പി.എഫ് ജവാൻമാരുടെ സുരക്ഷയിൽ ബി.ജെ.പി ഹരിയാനയിലേക്ക് മാറ്റി.

യു.പിയിൽ മറുകണ്ടം ചാടി ചീഫ് വിപ്പ്

യു.പിയിൽ ബി.ജെ.പിയുടെ ആർ.പി.എൻ. സിംഗ്, നവിൻ ജെയിൻ, സംഗീത ബൽവന്ത്, സാധന സിംഗ്, സുധാംശു ത്രിവേദി, ചൗധരി തേജ്വീർ സിംഗ്, അമർ പാൽ മൗര്യ എന്നിവർക്കൊപ്പം എട്ടാം സ്ഥാനാർത്ഥി സഞ്ജയ് സേഠും ജയിച്ചു. എസ്.പിയുടെ ജയ ബച്ചനും, റാംജി ലാൽ സുമനും ജയിച്ചപ്പോൾ അലോക് രഞ്ജൻ പരാജയപ്പെട്ടു.

പത്തിൽ ഏഴുപേരെ ജയിപ്പിക്കാൻ അംഗബലമുള്ള ബി.ജെ.പി എട്ടാം സ്ഥാനാർത്ഥിയായ സഞ്ജയ് സേഠിനായി നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് യു.പിയിൽ കണ്ടത്. സമാജ്‌വാദി പാർട്ടിയെ ഞെട്ടിച്ച് അവരുടെ ചീഫ് വിപ്പ് മനോജ് കുമാർ പാണ്ഡെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജിവച്ചു. തലേന്ന് പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ വിരുന്നിൽ മനോജ് പാണ്ഡെ അടക്കം എട്ട് എം.എൽ.എമാർ വിട്ടു നിന്നിരുന്നു. ഇവരിൽ മനോജ് പാണ്ഡെ, രാകേഷ് പാണ്ഡെ, അഭയ് സിംഗ്, രാകേഷ് പ്രതാപ് സിംഗ്, വിനോദ് ചതുർവേദി, പൂജ പാൽ, അശുതോഷ് മൗര്യ, എസ്.പിയുമായി സഖ്യമുള്ള എസ്.ബി.എസ്.പിയുടെ ജഗദീഷ് നാരായൺ റായ്, ബി.എസ്.പിയുടെ ഏക എം.എൽ.എ ഉമാശങ്കറും ബി.ജെ.പിക്ക് വോട്ടു ചെയ്‌തു. മൂന്നുപേരെ ജയിപ്പിക്കാൻ 111 വോട്ടുകൾ വേണ്ട എസ്.പിയുടെ അംഗബലം രണ്ടുപേർ ജയിലിലായതിനാൽ 106 ആയി കുറഞ്ഞു. സഖ്യ കക്ഷി കോൺഗ്രസിന് രണ്ട് എം.എൽ.എമാരാണ്.

ക​ർ​ണാ​ട​ക​യി​ൽ​ ​ബി.​ജെ.​പി​ക്ക് ​തി​രി​ച്ച​ടി
നാ​ല് ​സീ​റ്റു​ക​ളി​ലേ​ക്ക് ​അ​ഞ്ച് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​മ​ത്സ​രി​ച്ച​ ​ക​ർ​ണാ​ട​ക​യി​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​അ​ജ​യ് ​മാ​ക്ക​ൻ​(47​ ​വോ​ട്ട്),​ ​സ​യ്യി​ദ് ​ന​സീ​ർ​ ​ഹു​സൈ​ൻ​(46​ ​വോ​ട്ട്),​ ​ജി.​സി​ ​ച​ന്ദ്ര​ശേ​ഖ​ർ​(46),​ ​ബി.​ജെ.​പി​യു​ടെ​ ​നാ​രാ​യ​ൺ​സ​ ​ബ​ന്തി​ഗെ​(47​)​ ​എ​ന്നി​വ​ർ​ ​ജ​യി​ച്ചു.​ ​ജെ.​ഡി.​എ​സി​ന്റെ​ ​ഡി.​ ​കു​പേ​ന്ദ്ര​ ​റെ​ഡ്ഡി​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​ബി.​ജെ.​പി​യു​ടെ​ ​എ​സ്.​ടി.​ ​സോ​മ​ശേ​ഖ​ർ​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​ക്രോ​സ് ​വോ​ട്ടു​ ​ചെ​യ്‌​ത​പ്പോ​ൾ​ ​അ​ർ​ബ​യി​ൽ​ ​ശി​വ​റാം​ ​ഹെ​ബ്ബാ​ർ​ ​വോ​ട്ടെ​ടു​പ്പി​ൽ​ ​നി​ന്ന് ​വി​ട്ടു​ ​നി​ന്നു.

കോ​ൺ​ഗ്ര​സി​ന് ​ഹി​മാ​ച​ൽ​ ​ത​ല​വേ​ദന

അ​ഭി​ഷേ​ക് ​സിം​ഗ്‌​വി​നേ​റ്റ​ ​അ​പ്ര​തീ​ക്ഷി​ത​ ​തോ​ൽ​വി​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ലെ​ ​സു​ഖ്‌​വി​ന്ദ​ർ​ ​സു​ഖു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലെ​ ​കോ​ൺ​ഗ്ര​സ് ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​വി​ ​തു​ലാ​സി​ലാ​ക്കി.​ 40​ ​എം.​എ​ൽ.​എ​മാ​രി​ൽ​ ​ആ​റു​പേ​റും​ ​സ​ർ​ക്കാ​രി​നെ​ ​പി​ന്തു​ണ​ച്ച​ ​മൂ​ന്ന് ​എം.​എ​ൽ.​എ​മാ​രും​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​ഹ​ർ​ഷ് ​മ​ഹാ​ജ​നെ​ ​ജ​യി​പ്പി​ക്കാ​ൻ​ ​ക്രോ​സ് ​വോ​ട്ടു​ ​ചെ​യ്‌​ത​തോ​ടെ​ ​സ​ർ​ക്കാ​രി​ന് ​ഭൂ​രി​പ​ക്ഷം​ ​ന​ഷ്‌​ട​മാ​യ​ ​സാ​ഹ​ച​ര്യം​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്തി​രി​ക്കെ​ ​കോ​ൺ​ഗ്ര​സി​ന് ​ത​ല​വേ​ദ​ന​യാ​കു​മെ​ന്നു​റ​പ്പാ​ണ്.
ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ൽ​ 68​ ​അം​ഗ​ ​നി​യ​മ​സ​ഭ​യി​ൽ​ 35​ ​സീ​റ്റാ​ണ് ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷ​ത്തി​ന് ​വേ​ണ്ട​ത്.​ ​സ​ർ​ക്കാ​രി​ന് ​കോ​ൺ​ഗ്ര​സി​ന്റെ​ 40​ഉം​ ​മൂ​ന്ന് ​സ്വ​ത​ന്ത്ര​ൻ​മാ​രു​മാ​ണ് ​പി​ന്തു​ണ​ ​ന​ൽ​കി​യി​രു​ന്ന​ത്.​ ​രാ​ജ്യ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പോ​ടെ​ ​ഇ​ത് 34​ ​ആ​യി​ ​കു​റ​ഞ്ഞു.​ 25​ ​സീ​റ്റി​ൽ​ ​ഒ​തു​ങ്ങി​യ​ ​ബി.​ജെ.​പി​ക്ക് ​ഇ​ന്ന​ല​ത്തെ​ ​സാ​ഹ​ച​ര്യം​ ​വ​ച്ച് ​പി​ന്തു​ണ​ 34​ ​ആ​യി​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ​സിം​ഗ്‌​വി​യു​ടെ​ ​തോ​ൽ​വി​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ശ്വാ​സ്യ​ത​ ​ന​ഷ്‌​ട​പ്പെ​ടു​ത്തി​യെ​ന്നും​ ​സു​ഖ്‌​വി​ന്ദ​ർ​ ​സു​ഖു​ ​രാ​ജി​വ​യ്‌​ക്ക​ണ​മെ​ന്നും​ ​ബി.​ജെ.​പി​ ​നേ​താ​വ് ​ജ​യ്റാം​ ​താ​ക്കൂ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ട​തും​ ​ശ്ര​ദ്ധേ​യം.​ ​ബ​ഡ്‌​ജ​റ്റ് ​സ​മ്മേ​ള​നം​ ​തു​ട​ങ്ങാ​നി​രി​ക്കെ​ ​പ്ര​തി​പ​ക്ഷം​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​അ​വി​ശ്വാ​സ​ ​പ്ര​മേ​യം​ ​കൊ​ണ്ടു​വ​രാ​നി​ട​യു​ണ്ട്.​ ​അ​തി​നാ​ൽ​ ​വ​രും​ ​ദി​വ​സ​ങ്ങ​ൾ​ ​കോ​ൺ​ഗ്ര​സി​നെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​നി​ർ​ണാ​യ​ക​മാ​കും.
ക​ർ​ണാ​ട​ക​യ്‌​ക്കും​ ​തെ​ല​ങ്കാ​ന​യ്ക്കും​ ​പു​റ​മെ​ ​രാ​ജ്യ​ത്ത് ​കോ​ൺ​ഗ്ര​സ് ​അ​ധി​കാ​ര​ത്തി​ലു​ള്ള​ ​ഏ​ക​ ​സം​സ്ഥാ​ന​മാ​ണ് ​ഹി​മാ​ച​ൽ.
രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​വി​ശ്വ​സ്‌​ത​നാ​യ​ ​സു​ഖ്‌​വി​ന്ദ​ർ​ ​സു​ഖു​വി​നെ​തി​രെ​ ​പാ​ർ​ട്ടി​ക്കു​ള്ളി​ൽ​ ​രൂ​പം​ ​കൊ​ണ്ട​ ​വി​മ​ത​ ​നീ​ക്ക​മാ​ണ് ​രാ​ജ്യ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ്ര​തി​ഫ​ലി​ച്ച​തെ​ന്ന് ​അ​റി​യു​ന്നു.​ ​ഹി​മാ​ച​ൽ​ ​സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ​മ​ന​സി​ലാ​ക്കി​യാ​ണ് ​മു​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​സോ​ണി​യാ​ ​ഗാ​ന്ധി​യെ​ ​പാ​ർ​ട്ടി​ ​അ​ധി​കാ​ര​ത്തി​ലി​ല്ലാ​ത്ത​ ​രാ​ജ​സ്ഥാ​ൻ​ ​വ​ഴി​ ​രാ​ജ്യ​സ​ഭാം​ഗ​മാ​ക്കി​യ​തെ​ന്നും​ ​സൂ​ച​ന​യു​ണ്ട്.​ ​മു​തി​ർ​ന്ന​ ​എം​പി​യും​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​വീ​ർ​ഭ​ദ്ര​ ​സിം​ഗി​ന്റെ​ ​ഭാ​ര്യ​യു​മാ​യ​ ​പ്ര​തി​ഭാ​ ​സിം​ഗി​നെ​ ​ത​ള്ളി​യാ​ണ് ​കേ​ന്ദ്ര​ ​നേ​തൃ​ത്വം​ ​സു​ഖു​വി​നെ​ ​മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത്.​ ​പ്ര​തി​ഭ​യു​ടെ​ ​മ​ക​ൻ​ ​വി​ക്ര​മാ​ദി​ത്യ​ ​സിം​ഗ് ​അ​യോ​ദ്ധ്യ​ ​വി​ഷ​യ​ത്തി​ൽ​ ​കേ​ന്ദ്ര​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​നി​ല​പാ​ടി​നെ​തി​രെ​ ​രം​ഗ​ത്തു​ ​വ​ന്നി​രു​ന്നു.

അ​തേ​സ​മ​യം​ ​യു.​പി​യി​ൽ​ ​രാ​ജ്യ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​തി​രി​ച്ച​ടി​ ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​ക്കും​ ​പ്ര​തി​സ​ന്ധി​യാ​യി.​ ​ഈ​ ​തി​രി​ച്ച​ടി​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​ക്കു​ ​വേ​ണ്ടി​ ​കൂ​ടു​ത​ൽ​ ​വി​ട്ടു​വീ​ഴ്ച​യ്‌​ക്ക് ​ത​യ്യാ​റാ​കാ​ൻ​ ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​യെ​ ​പ്രേ​രി​പ്പി​ക്കും.

ഹിമാചലിൽ സർക്കാർ രൂപീകരിക്കാൻ തിരക്കിട്ട നീക്കവുമായി ബി.ജെ.പി. ബി.ജെ.പി നേതാവ് ജയ്റാം ഠാക്കൂർ ഇന്ന് രാവിലെ ഗവർണറെ കാണും.

എല്ലാവരും ഒരുമിച്ചു നിൽക്കുമെന്ന് കരുതിയ വിഡ്ഢികളുടെ സ്വർഗത്തിലായിരുന്നു ഞാൻ

-മനു അഭിഷേക് സിംഗ്‌വി:

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.