കോട്ടയം:വന്യജീവി ആക്രമണങ്ങൾമൂലം കൊവിഡിനേക്കാൾ ഭയാനക സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. മരണ ഭയവുമായി ഓരോ നിമിഷവും കഴിയേണ്ട സാഹചര്യത്തിലാണ് സംസ്ഥാനത്തെ പല ജനവാസ മേഖലകളിലും ജനങ്ങൾ ജീവിക്കുന്നത്. വനത്തിനു പുറത്തിറങ്ങുന്ന അപകടകാരികളായ വന്യമൃഗങ്ങളെ ഉടൻ വെടിവെച്ചു കൊല്ലണം.അതിന് ഉത്തരവിടാൻ ജില്ലാ മജിട്രേറ്റ്മാർക്ക് അധികാരം നൽകുവാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.മൂന്നാറിൽ കാട്ടാന കുത്തി കൊലപ്പെടുത്തിയ ഓട്ടോ ഡ്രൈവർ സുരേഷിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകണമെന്നും കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ജോസ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |