SignIn
Kerala Kaumudi Online
Saturday, 27 July 2024 8.40 AM IST

10 ജില്ലകളിൽ ഇന്നും നാളെയും കനത്ത ചൂട്

chood

തിരുവനന്തപുരം : 10 ജില്ലകളിൽ ഇന്നും നാളയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 37 ഡിഗ്രിയിലേക്കും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രിയിലേക്കും ഉയരുമെന്നാണ് മുന്നറിയിപ്പ്.

10 ജില്ലകളിലും സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രിവരെ ചൂട് ഉയരാനാണ് സാദ്ധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, അസ്വസ്ഥതയുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുക. ജനങ്ങൾ മുൻകരുതലുകളും ജാഗ്രതയും പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOT WAVE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.