ആലുവ: വന്ദേഭാരത് എക്സ്പ്രസിൽ നിന്ന് പുക. തിരുവനന്തപുരത്തുനിന്ന് കാസർകോടേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം. കളമശ്ശേരി - ആലുവ സ്റ്റേഷനിടയിൽവച്ച് സി 5 കോച്ചിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ട്രെയിൻ ആലുവയിൽ പിടിച്ചിടുകയായിരുന്നു.
രാവിലെ ഒൻപതുമണിയോടെയാണ് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്മോക്ക് അലാറാം മുഴങ്ങുകയും, ലോക്കോ പൈലറ്റ് വണ്ടി നിർത്തുകയുമായിരുന്നു. ട്രെയിനിന്റെ എസിയിൽ നിന്ന് വാതകചോർച്ചയുണ്ടായെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ യാത്രക്കാരൻ പുക വലിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അധികൃതർ തുടർ നടപടികളിലേക്ക് നീങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |