SignIn
Kerala Kaumudi Online
Saturday, 27 July 2024 9.10 AM IST

ജാൻവിയെപ്പോലെ തിളങ്ങുന്ന ച‌ർമ്മം നിങ്ങൾക്കും സ്വന്തമാക്കാം; താരത്തിന്റെ ഫേസ്‌പാക്ക് ഇത്ര ലളിതമോ? വീട്ടിലുള്ള മൂന്ന് സാധനങ്ങൾ മാത്രം മതി

janhvi-kapoor

ബോളിവുഡ് പ്രിയതാരം ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ. ഹിന്ദിയിൽ മാത്രമല്ല മലയാളത്തിലും തമിഴിലും താരത്തിന് ആരാധകർ നിരവധിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധനേടാറുണ്ട്. ഫിറ്റ്നസിന്റെയും ഫാഷന്റെയും കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തുന്ന താരത്തിന് എല്ലാ ഔട്ട്ഫിറ്റുകളും വളരെ നന്നായി ചേരും.

ജാൻവിയുടെ വർക്കൗട്ട് വീഡിയോകളൊക്കെ തന്നെ എപ്പോഴും വെെറലാണ്. താരത്തിന്റേത്പോലെ വളരെ ക്ലീയറും തിളക്കമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. ഇപ്പോഴിതാ താൻ വീട്ടിൽ തന്നെ ഉണ്ടാക്കി ഉപയോഗിക്കുന്ന ഒരു ഫേസ്‌പാക്കിനെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ജാൻവി.

ആവശ്യമായ സാധനങ്ങൾ

1, തെെര്

2, നേന്ത്രപ്പഴം

3,​ തേൻ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ കുറച്ച് തെെര് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തേനും നല്ല പഴുത്ത നേന്ത്രപ്പഴവും ഇട്ട് നല്ലപോലെ യോജിപ്പിക്കണം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം (അലർജി സംബന്ധമായ പ്രശ്നം ഉള്ളവർ പാച്ച് ടെസ്റ്റ് ചെയ്ത ശേഷം മാത്രം മുഖത്ത് പുരട്ടുക)​. 20 മിനിട്ട് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകി കളയാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JANHVI KAPOOR, FACEPACK
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.