SignIn
Kerala Kaumudi Online
Saturday, 09 November 2024 3.04 AM IST

'താങ്കള്‍ ഇതിനെ അതിജീവിച്ച് തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്', ആശംസകളുമായി നരേന്ദ്ര മോദി

Increase Font Size Decrease Font Size Print Page
modi

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിന് പിന്നാലെ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കഴിഞ്ഞ ദിവസമാണ് ശസ്ത്രക്രിയക്ക് ശേഷമുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇടത് കണങ്കാലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന താരത്തിന് ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ശസ്ത്രക്രിയ വിജയകരമാണെന്നും വൈകാതെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചുവരുമെന്നുമാണ് ഷമി എക്‌സില്‍ കുറിച്ചത്. ഈ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ സന്ദേശം എത്തിയിരിക്കുന്നത്. ഷമി എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നാണ് പ്രധാനമന്ത്രിയുടെ ആശംസ.

''പൂര്‍ണ ആരോഗ്യത്തോടെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു. സധൈര്യം ഈ പരിക്കിനെ മറികടന്ന് താങ്കള്‍ തിരിച്ചുവരും എന്ന് എനിക്കുറപ്പുണ്ട്''- പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.

ലോകകപ്പില്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യക്ക് കിരീടം നഷ്ടമായെങ്കിലും ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് മുഹമ്മദ് ഷമി പുറത്തെടുത്തത്. ഏഴ് മത്സരങ്ങള്‍ കളിച്ച താരം 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. അടുത്തിടെ രാജ്യം താരത്തിന് അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.