SignIn
Kerala Kaumudi Online
Saturday, 27 July 2024 9.37 AM IST

സൗജന്യമായി സ്‌കോഡ എസ്‌യുവി അല്ലെങ്കില്‍ ചെക്ക് റിപബ്ലിക്കിലേക്കൊരു യാത്ര; ചെയ്യേണ്ടത് ഇത്രമാത്രം

skoda

അടുത്ത വര്‍ഷം പുറത്തിറക്കുന്ന സ്‌കോഡയുടെ പുതിയ എസ്‌യുവി കാര്‍ സ്വന്തമാക്കാന്‍ ഇതാ സുവര്‍ണാവസരം. വാഹനത്തിന് മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്കാണ് ചെക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നെയിം യുവര്‍ സ്‌കോഡ എന്ന ക്യാമ്പയിന്‍ പ്രകാരമാണ് പേരുകള്‍ ക്ഷണിച്ചിട്ടുള്ളത്. വാഹനത്തിന്റെ പേര് 'കെ' യില്‍ തുടങ്ങി 'ക്യൂ'വില്‍ അവസാനിക്കണം.

ആളുകള്‍ നിര്‍ദേശിക്കുന്ന മികച്ച 10 പേരുകള്‍ ആദ്യം തെരഞ്ഞെടുക്കും. ഇതില്‍നിന്ന് വോട്ടെടുപ്പിലൂടെയായിരിക്കും വാഹനത്തിന്റെ പേര് തെരഞ്ഞെടുക്കുക. ഇയാള്‍ക്ക് വാഹനം സമ്മാനമായി നല്‍കും. കൂടാതെ പത്ത് പേര്‍ക്ക് സ്‌കോഡയോടൊപ്പം സൗജന്യമായി പ്രാഗിലേക്ക് ഒരു യാത്രയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ഏപ്രില്‍ 12 വരെയാണ് പേര് നിര്‍ദേശിക്കാനുള്ള അവസരം.

നാല് മീറ്ററിന് താഴെ വരുന്ന എസ്.യു.വിയാണ് സ്‌കോഡഅടുത്ത വര്‍ഷം അവതരിപ്പിക്കുന്നത്. വാഹനത്തിനായി സ്‌കോഡ ഇതിനകം കണ്ടുവെച്ച അഞ്ച് പേരുകളും സ്‌കോഡ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. Kariq, Kwiq, Kyroq, Kymaq, Kylaq എന്നിവയാണ് അവ.

ഏകദേശം 8 ലക്ഷം രൂപ മുതലാകും വില. ഹ്യുണ്ടായ് വെന്യു, കിയ സോണറ്റ്, മാരുതി ബ്രെസ്സ, മഹീന്ദ്ര എക്‌സ്.യു.വി 300 എന്നിവയായിരിക്കും പുത്തന്‍ വാഹനത്തിന്റെ പ്രധാന എതിരാളികള്‍.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, SKODA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.