SignIn
Kerala Kaumudi Online
Saturday, 27 July 2024 1.44 PM IST

'അനിൽ ആന്റണിയെ മണ്ഡലത്തിന് പരിചയമില്ല'; സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിക്കാത്തതിൽ നീരസവുമായി പി സി ജോർജ്

pc-george

പത്തനംതിട്ട: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ പത്തനംതിട്ടയിൽ സീറ്റ് ലഭിക്കാത്തതിൽ നീരസം വ്യക്തമാക്കി ബിജെപി നേതാവ് പി.സി ജോർജ്. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായ അനിൽ ആന്റണിയ്‌ക്ക് പത്തനംതിട്ട ദുഷ്‌കരമാണെന്ന് അദ്ദേഹം പറഞ്ഞു. അനിൽ ആന്റണിയെ മണ്ഡലത്തിന് പരിചയമില്ല എന്നുപറഞ്ഞാണ് തന്റെ അതൃപ്‌തി പരസ്യമാക്കിയത്. താൻ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നു അനിലിനെ പത്തനംതിട്ടയിൽ പരിചയപ്പെടുത്തിയെടുക്കണമെന്നും പി.സി ജോർജ് പറഞ്ഞു,

അതേസമയം കേരളത്തിൽ താമര വിരിയുമെന്നും പി.സി ജോർജിന് അർഹിക്കുന്ന പരിഗണന ലഭിക്കുമെന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ടെന്നും കാത്തിരുന്നു കാണാം എന്നും പി.സി ജോർജ്ജിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

195ഓളം സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി കേന്ദ്ര നേതൃത്വം ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇവരിൽ കേരളത്തിലെ 12 സീറ്റുകളും ഉൾപ്പെടും. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലിൽ വി.മുരളീധരനും തൃശ്ശൂരിൽ സുരേഷ് ഗോപിയും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ, മലപ്പുറത്ത് അബ്ദുൾ സലാം, കാസർകോട് എം.എൽ അശ്വിനി., കോഴിക്കോട് എം.ടി രമേശ്, പത്തനംതിട്ടയിൽ അനിൽ ആന്റണി, പാലക്കാട് സി.കൃഷ്ണകുമാർ, കണ്ണൂർ സി.രഘുനാഥ്, വടകര പ്രഫുൽ കൃഷ്ണ, പൊന്നാനി നിവേദിത സുബ്രഹ്മണ്യം എന്നിവരാണ് മത്സരരംഗത്തുണ്ടാകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PC GEORGE, PATHANAMTHITTA, BJP CANDIDATE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.