SignIn
Kerala Kaumudi Online
Saturday, 27 July 2024 8.06 AM IST

'കിളികളും കൂളാവട്ടെ' ക്യാമ്പയിന് തുടക്കം

1
വേനലിൽ കിളികൾക്ക് വെള്ളവും ഭക്ഷണവും ഒരുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'കിളികളും കൂളാവട്ടെ' ക്യാമ്പയിൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യുന്നു

ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെക്കാം

കോഴിക്കോട്: പൊള്ളുന്ന വേനലിൽ കിളികൾക്ക് ദാഹജലം ഒരുക്കി ജില്ലാ ഭരണകൂടം. വേനലിൽ കിളികൾക്ക് വെള്ളവും ഭക്ഷണവും ഒരുക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്
'കിളികളും കൂളാവട്ടെ' ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ തണ്ണീർകുടങ്ങളിൽ വെള്ളവും തീറ്റയും നിറച്ച് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു.

മാർച്ച് 2 മുതൽ 21 വരെ 20 ദിവസം നീണ്ടുനിൽക്കുന്നതാണ് ക്യാമ്പയിൻ. വീടുകളിലും പരിസര പ്രദേശങ്ങളിലും കിളികൾക്കായി മനോഹരമായി അലങ്കരിച്ച പാത്രങ്ങളിൽ വെള്ളവും തീറ്റയും ഒരുക്കി ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്നതാണ് ചലഞ്ച്. കളക്ടറുടെ സോഷ്യൽ മീഡിയ പേജിൽ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ചോ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ നിങ്ങളുടെ ഫോട്ടോയും പേരും ചേർത്ത് പോസ്റ്റ് ചെയ്യാവുന്നതാണ്. പോസ്റ്റ് ചെയ്യുമ്പോൾ #kilikalum_coolavatte, #CollectorKKD എന്നീ ഹാഷ് ടാഗുകൾ ഉപയോഗിക്കുകയും CollectorKKD യെ മെൻഷൻ ചെയ്യുകയും വേണം. ദിവസേന തിരഞ്ഞെടുക്കുന്ന മികച്ച ചിത്രങ്ങൾ, കോഴിക്കോട് കളക്ടറുടെ സാമൂഹ്യ മാധ്യമ പേജുകളിലൂടെ പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.