തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,105 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ടി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 2,811പേരും എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 60 പേരും. സംസ്ഥാനത്ത് മാത്രം 2955 പരീക്ഷാ കേന്ദ്രങ്ങൾ.
ലക്ഷദ്വീപിൽ ഒൻപത്, ഗൾഫ് മേഖലയിൽ ഏഴ്. ഗൾഫിൽ 630, ലക്ഷദ്വീപിൽ 285 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.
രാവിലെ 9.30 മുതൽ 11.15വരെയാണ് പരീക്ഷ. ഇംഗ്ലീഷ്, ഗണിതം, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് 9.30 മുതൽ 12.15വരെ. 15 മിനിറ്റ് കൂൾ ഒഫ് ടൈം ഉണ്ടായിരിക്കും. 25ന് സമാപിക്കും. പരീക്ഷ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |