SignIn
Kerala Kaumudi Online
Saturday, 27 July 2024 6.09 AM IST

അശ്ലീല വീഡിയോ: യു.പി.യിലെ ബി.ജെ.പി സ്ഥാനാർത്ഥി പിന്മാറി

upendra-singh-rawat

ലഖ്നൗ: അശ്ലീല വീഡിയോ വൈറലായതിന് പിന്നാലെ ഉത്തർപ്രദേശിലെ ബാരാബങ്കി മണ്ഡലത്തിലെ ബി.ജെ.പി ലോക്‌സഭാ സ്ഥാനാർത്ഥി പിന്മാറി. സിറ്റിംഗ് എം.പിയായ ഉപേന്ദ്രസിംഗ് റാവത്താണ് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. അതേസമയം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോ ഡീപ്‌ഫേക്ക് ആണെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം പ്രഖ്യാപിച്ച സ്ഥാനാർത്ഥിപട്ടികയിൽ ഉപേന്ദ്രസിങ്ങിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വിദേശ വനിതയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. തന്റെ നിരപരാധിത്വം തെളിയുന്നത് വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UPENDRA SINGH RAWAT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.