ന്യൂഡൽഹി: കൊൽക്കത്ത മെട്രോയ്‌ക്കായി ഹൂഗ്ളി നദിയുടെ അടിത്തട്ടിന് 16 മീറ്റർ താഴെ 520 മീറ്റർ നീളത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം മെട്രോയിൽ യാത്ര ചെയ്തു. എസ്‌പ്ളനേഡ് മുതൽ ഹൗറ മൈതാൻവരെ നടത്തിയ യാത്രക്കിടെ അദ്ദേഹം കുട്ടികളുമായി സംവദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഹൂഗ്ളി നദിയുടെ പടിഞ്ഞാറുള്ള ഹൗറയെ കിഴക്കൻ തീരത്തുള്ള സാൾട്ട് ലേക്ക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന കൊൽക്കത്ത മെട്രോയുടെ 16.6 കിലോമീറ്റർ ഇടനാഴിയുടെ ഭാഗമാണ് ഈ എൻജിനിയറിംഗ് വിസ്‌മയം.
എൻജിനിയറിംഗ് മികവായി ഹൗറ മെട്രോ സ്റ്റേഷൻ:
തുരങ്കത്തിന്റെ നിരപ്പിൽ നിർമ്മിച്ചതിനാൽ ഇന്ത്യയിൽ ഏറ്റവും ആഴത്തിലുള്ള മെട്രോ സ്റ്റേഷൻ. ഭൂനിരപ്പിൽ നിന്ന് 40 മീറ്റർ ആഴം. പത്തു നില കെട്ടിടത്തിന്റെ ഉയരം.
#WATCH | West Bengal: Prime Minister Narendra Modi travels with school students in India's first underwater metro train in Kolkata. pic.twitter.com/95s42MNWUS
— ANI (@ANI) March 6, 2024
#WATCH | India's first underwater metro rail service in Kolkata set to be inaugurated by PM Modi on 6th March pic.twitter.com/ib5938Vn8x
— ANI (@ANI) March 5, 2024
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |