തിരുവനന്തപുരം: രജിസ്ട്രേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് ധർണ നടത്തി. എൻജിനിയറിംഗ് മേഖലയിൽ പ്ലാൻ ഫെസിലിറ്റേഷൻ സെന്ററുകൾ അനുവദിക്കുന്നത് അംഗീകൃത ലൈസൻസികളുടെ തൊഴിൽ നഷ്ടത്തിനു കാരണമാകുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ധർണ.സംഘടനയുടെ മുൻ സെക്രട്ടറി എ. അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് സുധീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ മുഹമ്മദ് നസീം,ടി.പി.മനോജ്,ഹാൻലി ജോൺ,വി.പി.അനീസ്,കെ.വി.നിഷിദ്,സഞ്ജയ് പ്രസാദ്,വിമൽകുമാർ,ബീനാ തോമസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |