ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ നടത്താനും 2023-24 അദ്ധ്യയന വർഷത്തെ പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്ക്, പ്രോജക്ട് വർക്കുകൾ, ഇന്റേണൽ അസസ്മെന്റ് എന്നിവയുടെ മാർക്ക് അപ്ലോഡ് ചെയ്യാനും സ്കൂളുകൾക്ക് മാർച്ച് 31 വരെ സമയം അനുവദിച്ചു. സ്കൂളുകളിൽ നിന്നുള്ള അഭ്യർത്ഥനകൾ പരിഗണിച്ചാണ് സമയപരിധി നീട്ടിയതെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
എം.എസ്സി ഇൻ ഓഡിയോളജി
ഓഡിയോളജി, ലാംഗ്വേജ് പതോളജി എന്നീ വിഷയങ്ങളിൽ എം.എസ്സി കോഴ്സിന് അപേക്ഷിക്കാം. 55% മാർക്കോടെ ബി.എ.എസ്.എൽ.പി/ ബി.എസ്സി സ്പീച്ച് & ഹിയറിംഗ് പാസായവർക്ക് അപേക്ഷിക്കാം. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. വെബ്സൈറ്റ്: www.lbscentre.kerala.gov.in. അവസാന തീയതി: 15.03.2024.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് & ഹിയറിംഗ് (നിഷ്) തിരുവനന്തപുരം, സ്വാശ്രയ കോളേജുകളായ എ.ഡബ്ലു.എച്ച് കോളേജ് ഒഫ് സ്പെഷ്യൽ എജ്യുക്കേഷൻ കോഴിക്കോട്, മാർതോമ കോളേജ് ഒഫ് സ്പെഷ്യൽ എജ്യുക്കേഷൻ കാസർകോട് എന്നീ സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം.
മെരിറ്റ് സ്കോളർഷിപ്പ് പുതുക്കാം
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലെയും വിദ്യാർത്ഥികൾക്ക് 2023-24 അദ്ധ്യയന വർഷത്തേക്കുള്ള സ്റ്റേറ്റ് മെരിറ്റ് സ്കോളർഷിപ്പ് പുതുക്കാൻ www.dcescholarship.kerala.gov.in വെബ്സൈറ്റിൽ 13വരെ അപേക്ഷിക്കാം. ഫോൺ: 0471 2306580, 9447096580.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |