ബിജു മേനോൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന നടന്ന സംഭവം മാർച്ച് 22ന് തിയേറ്രറിൽ. ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, ജെസ് സുജൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രചന രാജേഷ് ഗോപിനാഥൻ.ഛായാഗ്രഹണം മനീഷ് മാധവൻ. സംഗീതം അങ്കിത് മേനോൻ, ഗാനരചന സുഹൈൽ കോയ, ശബരീഷ് വർമ്മ.അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണനും രേണുവും ചേർന്നാണ് നിർമ്മാണം.
പവി കെയർ ടേക്കർ
ദിലീപ് നായകനായി വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർ ടേക്കർ റിലീസിന് ഒരുങ്ങി.
അഞ്ചു പുതുമുഖ നായികമാരുണ്ട്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രചന രാജേഷ് രാഘവൻ. ഛായാഗ്രഹണം സനു താഹിർ. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |