കൊച്ചി: അഖില കേരള ടെക്കീസ് കലോത്സവ കിരീടം ടി.സി.എസിന്. ഇഞ്ചോടിഞ്ച് പോരട്ടത്തിനൊടുവിൽ 600 പോയിന്റ് നേടിയാണ് ടി.സി.എസ് കരീടത്തിൽ മുത്തമിട്ടത്. മുൻ ചാമ്പ്യന്മാരായ കീവാല്യൂ സോഫ്റ്റ്വെയർ സിസ്റ്റംസിനെ പിന്തള്ളിയാണ് നേട്ടം സ്വന്തമാക്കിയത്. കീവാല്യൂ 570 പോയിന്റ് നേടി. 270 പോയിന്റ് നേടിയ ഐ.ബി.എമ്മിനാണ് മൂന്നാം സ്ഥാനം. ആദ്യ പത്തിൽ കോഗ്നിസന്റ്, ഇഗ്നിറ്റെറിയം, ഏർനെസ്റ്റ് ആൻഡ് യംഗ്,ഇന്റലിഫ്ളോ, വിപ്രോ, ഇൻവിസർ, ക്യുബസ്റ്റ് എന്നീ കമ്പനികൾ ഇടംനേടി. 14 ദിവസമായി നടന്ന കലോത്സവത്തിൽ 10000 ഓളം ടെക്കികൾ പങ്കെടുത്തു. സമാപന സമ്മേളനം മുൻ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനംചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |