കൊച്ചി: വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നില്ലെങ്കിൽ എൻ.ഡി.എയ്ക്കു കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറി ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി 400 സീറ്റ് അവകാശപ്പെടുന്നത്. അതേസമയം ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ സാദ്ധ്യതയുണ്ടെന്നും എറണാകുളം പ്രസ് ക്ലബ്ബിന്റെ 'വോട്ട് ആൻഡ് ടോക്" പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കുറ്റമറ്റതായാൽ ബി.ജെ.പി സഖ്യം 250 സീറ്റിൽ ഒതുങ്ങും. ഇ.വി.എമ്മുകളിലും വി.വി.പാറ്റ് മെഷീനുകളിലും കൃത്രിമം കാട്ടാൻ എളുപ്പമാണ്. മുൻകൂട്ടി പ്രോഗാം ചെയ്യാവുന്ന ചിപ്പുകളാണ് ഇവയിലുള്ളത്. രണ്ടുശതമാനം സ്ലിപ്പുകളേ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒത്തുനോക്കൂ. പേപ്പർ ബാലറ്റുകൾ തിരിച്ചുകൊണ്ടുവരണം. അല്ലെങ്കിൽ വി.വി.പാറ്റ് സ്ലിപ്പുകൾ പരിശോധിച്ച് പെട്ടിയിലിടാൻ അനുവദിക്കണം.
ബി.ജെ.പിക്ക് മൂന്നാമൂഴം ലഭിച്ചാൽ ജനാധിപത്യത്തോട് ഗുഡ്‌ബൈ പറയേണ്ടിവരും. നിലവിൽ ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യനാണ് രാഹുൽ ഗാന്ധി. രാഹുൽ രണ്ടിടത്തു മത്സരിക്കുന്നത് ഒഴിവാക്കണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |